അവസാന രണ്ട് ഓവറില്‍ 16 റണ്‍സ് ആണ് വിന്‍ഡിസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്

രോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍/ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:04 am IST

News Now

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ട്വന്റി20യില്‍ അവസാന ഓവറില്‍ ആവേശ് ഖാന് നല്‍കിയതില്‍ വിശദീകരണവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആവേശ് ഖാനാണ് രോഹിത് നിര്‍ണായകമായ അവസാന ഓവര്‍ നല്‍കിയത്. 

അവസാന രണ്ട് ഓവറില്‍ 16 റണ്‍സ് ആണ് വിന്‍ഡിസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ാം ഓവര്‍ എറിയാന്‍ അര്‍ഷ്ദീപിന്റെ കൈകളിലേക്ക് രോഹിത് പന്ത് നല്‍കി. ആറ് റണ്‍സ് മാത്രം വഴങ്ങി റോവ്മാന്‍ പവലിന്റെ വിക്കറ്റും അര്‍ഷ്ദീപ് ഇവിടെ വീഴ്ത്തി. അവസാന ഓവര്‍ ഭുവിയുടെ കൈകളിലേക്ക് രോഹിത് നല്‍കും എന്നാണ് ഏവരും പ്രതീക്ഷിച്ചത്. രണ്ട് ഓവര്‍ മാത്രമാണ് ഭുവി എറിഞ്ഞിരുന്നത്. എന്നാല്‍ രോഹിത് പന്ത് നല്‍കിയത് ആവേശ് ഖാന്. 

13-14 ഓവറില്‍ മറികടക്കാന്‍ സാധിക്കുന്ന ടോട്ടലാണ് ഇത്

ആവേശിന്റെ കൈകളിലേക്ക് പന്ത് നല്‍കാനുള്ള രോഹിത്തിന്റെ തീരുമാനം ഫലം കണ്ടില്ല. നോബോള്‍ എറിഞ്ഞാണ് ആവേശ് തുടങ്ങിയത്. പിന്നെ വന്ന പന്തില്‍ സിക്‌സ് വഴങ്ങി. പിന്നാലെ ആവേശിന് എതിരെ ഡെവോണ്‍ തോമസിന്റെ ബൗണ്ടറി. വിന്‍ഡിസ് 5 വിക്കറ്റ് ജയവും തൊട്ടു. 

എന്താണ് ഭുവിക്ക് ചെയ്യാനാവുക എന്ന് നമ്മള്‍ കണ്ടുകഴിഞ്ഞ കാര്യമാണ്. വര്‍ഷങ്ങളായി ഭുവി അത് ചെയ്യുന്നു. ആവേശ്, അര്‍ഷ്ദീപ് പോലുള്ളവര്‍ക്ക് ഒരു അവസരം നല്‍കാതെ നമുക്കത് അറിയാനാവില്ല. ഇത് ഒരു മത്സരം മാത്രമാണ്. അവര്‍ക്ക് കഴിവും പ്രാപ്തിയുമുണ്ട്. അവരെ പിന്തുണക്കുക എന്നത് മാത്രമാണ് ചെയ്യേണ്ടത്, രോഹിത് ശര്‍മ പറഞ്ഞു. 

13-14 ഓവറില്‍ മറികടക്കാന്‍ സാധിക്കുന്ന ടോട്ടലാണ് ഇത്. അതാണ് നമ്മള്‍ അവസാന ഓവറിലേക്ക് വരെ എത്തിച്ചത്. ടീമിലും ബൗളര്‍മാരിലും എനിക്ക് അഭിമാനമുണ്ട് എന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. 2 ഓവറില്‍ 12 റണ്‍സ് മാത്രമാണ് ഭുവി വഴങ്ങിയത്. എന്നാല്‍ ആവേശ് ഖാന്‍ 2.2 ഓവറില്‍ വഴങ്ങിയത് 31 റണ്‍സ്. എന്നാല്‍ ബ്രണ്ടന്‍ കിങ്ങിന്റെ വിക്കറ്റ് വീഴ്ത്താന്‍ ആവേശിന് കഴിഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

avesh Khan replaces Bhuvi in ​​the last over; Rohit Sharma with explanation