
റെക്കോര്‍ഡിലേക്ക് സെഞ്ച്വറിയടിച്ച് ബാബര്‍; ടി20യില്‍ അപൂര്‍വം, ഗെയ്ലിനു ശേഷം ആദ്യം!
മൈക്കല്‍ ക്ലിംഗര്‍, വിരാട് കോഹ്ലി, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ എട്ട് സെഞ്ച്വറികളുമായി ഇരുവര്‍ക്കും പിന്നില്‍. കരിയറില്‍ ആദ്യമായാണ് ബാബര്‍ ലങ്ക പ്രീമിയര്‍ ലീഗ് കളിക്കുന്നത്

കൊളംബോ: പാകിസ്ഥാന് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബാബര്‍ അസമിനു അപൂര്‍വ റെക്കോര്‍ഡ്. ലങ്ക പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേടിയാണ് ബാബര്‍ ശ്രദ്ധേയ റെക്കോര്‍ഡില്‍ തന്റെ പേരും എഴുതി ചേര്‍ത്തത്.
കൊളംബോ സ്ട്രൈക്കേഴ്സിനായാണ് താരത്തിന്റെ മിന്നും പ്രകടനം. ഗാലെ ടൈറ്റന്‍സായിരുന്നു എതിരാളികള്‍. മത്സരത്തില്‍ 59 പന്തില്‍ 104 റണ്‍സെടുത്ത താരം എട്ട് ഫോറും അഞ്ച് സിക്സും തൂക്കിയാണ് ശതകം പിന്നിട്ടത്.
ഇതോടെ ടി20 ക്രിക്കറ്റില്‍ 10 സെഞ്ച്വറികള്‍ തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമായി മാറി. വിന്‍ഡീസ് അതികായന് യൂനിവേഴ്സ് ബോസ് ക്രിസ് ഗെയ്ലാണ് 10ല്‍ അധികം സെഞ്ച്വറികളുള്ള ആദ്യ താരം. 22 സെഞ്ച്വറികളാണ് കരീബിയന്‍ ഇതിഹാസം അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര, ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലെ മൊത്തം കണക്കനുസരിച്ചാണ് ഈ എണ്ണം.
മൈക്കല്‍ ക്ലിംഗര്‍, വിരാട് കോഹ്ലി, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവര്‍ എട്ട് സെഞ്ച്വറികളുമായി ഇരുവര്‍ക്കും പിന്നില്‍. കരിയറില്‍ ആദ്യമായാണ് ബാബര്‍ ലങ്ക പ്രീമിയര്‍ ലീഗ് കളിക്കുന്നത്.
മത്സരത്തില്‍ ടൈറ്റന്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ കൊളംബോ സ്ട്രൈക്കേഴ്സ് ബാബറിന്റെ കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്ത് ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



