
ബാബര്‍ അസം ഫ്രോഡ്; കോഹ് ലിയുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല; രൂക്ഷവിമര്‍ശനവുമായി അക്തര്‍
നമ്മള് എപ്പോഴും ബാബര്‍ അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താറുണ്ട്. ഇനി പറയൂ ആരാണ് വിരാട് കോഹ്ലിയുടെ ഹീറോ?

ദുബായ്: ചാംപ്യന്‍സ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന് മുന്‍ താരം ഷോയിബ് അക്തര്‍. അസം ഫ്രോഡ് എന്നായിരുന്നു മുന്‍ താരത്തിന്റെ പ്രതികരണം. ഞായാറാഴ്ച ഇന്ത്യക്കെതിരായ മത്സരത്തില്‍ ബാബര്‍ 23 റണ്‍സ് മാത്രമാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്കി അസം മടങ്ങി.
വിരാട് കോഹ് ലിയുമായി ബാബര്‍ അസമിനെ താരതമ്യപ്പെടുത്തുന്നതിനെതിരെയും അക്തര്‍ രംഗത്തെത്തി. വിരാട് കോഹ് ലി തന്റെ പാരമ്പര്യത്തെ പിന്തുടരുന്നു. എന്നാല്‍ ബാബര്‍ അസം ഫ്രോഡ് ആണെന്നും അക്തര്‍ പറഞ്ഞു. ബാബറിന്റെ മന്ദഗതിയിലുള്ള ബാറ്റിങ് അപ്രോച്ചിനെയും തെറ്റായ റോള്‍ മോഡലിനെ തെരഞ്ഞെടുത്തതിലും അക്തര്‍ വിയോജിപ്പ് വ്യക്തമാക്കി.
'നമ്മള് എപ്പോഴും ബാബര്‍ അസമിനെ വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താറുണ്ട്. ഇനി പറയൂ ആരാണ് വിരാട് കോഹ്ലിയുടെ ഹീറോ? സച്ചിന് ടെണ്ടുല്‍ക്കര്‍. അദ്ദേഹം 100 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരാട് തന്റെ പാരമ്പര്യം പിന്തുടരുകയാണ്. ആരാണ് ബാബര്‍ അസമിന്റെ ഹീറോ? ടുക് ടുക് (ആരുടെയും പേരു പരാമര്‍ശിക്കാതെ) അക്തര്‍ പറഞ്ഞു. 'നിങ്ങള്‍ തെറ്റായ നായകന്മാരെയാണ് തിരഞ്ഞെടുത്തത്. നിങ്ങളുടെ ചിന്താഗതി തെറ്റാണ്. തുടക്കം മുതല്‍ തന്നെ നിങ്ങള്‍ ഒരു ഫ്രോഡ് ആണ്. പാക് ക്രിക്കറ്റ് ടീമിനെ കുറിച്ച് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യമില്ല. എനിക്ക് പണം ലഭിക്കുന്നതുകൊണ്ടാണ് ഇതെങ്കിലും പറയുന്നത്. ഇത് സമയം പാഴാക്കലാണ്. 2001 മുതല്‍ ഈ അധഃപതനം ഞാന്‍ കാണുകയാണ്,' അക്തര്‍ പറഞ്ഞു.
51-ാം സെഞ്ചുറി തികച്ച് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വിരാട് കോഹ് ലിയുടെ പ്രകടനത്തെ അക്തര്‍ പ്രശംസിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


30 രൂപയ്ക്ക് വാങ്ങുന്നതിന്റെ ബാധ്യത ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല; വൈദ്യുതി നിരക്ക് കൂട്ടുമെന്ന് സൂചന നല്കി സണ്ണി ജോസഫ്

വനിത ഏഷ്യ കപ്പില്‍ ജൈത്രയാത്ര തുടരാന്‍ ഇന്ത്യ; സെമിയില്‍ ടോസ് ബംഗ്ലാദേശിന്, ആദ്യം ഫീല്‍ഡ് ചെയ്യും
