
News Now
'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

മുംബൈ: ഇന്ത്യൻ ടീമിന്റെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ജേഴ്സിയുടെ സൂചനകൾ പുറത്തുവിട്ട് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ടീം ജേഴ്സി ധരിച്ച ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് ജഡേജ എത്തിയത്.
റിവൈൻഡ് ടു 90സ് എന്നാണ് ജഡേജ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന് എഴുതി ഐസിസി ലോഗോയും ബിസിസിഐ ലോഗോയും ജേഴ്സിയിലുണ്ട്. ജൂൺ 18നാണ് ടൂർണമെന്റ് ഫൈനൽ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജേഴ്സി
പരമ്പരാഗ വൂളൻ സ്വെറ്ററാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീം അണിയാൻ പോവുന്നത്. വി ഷെയ്പ്പിലെ കഴുത്തിന് ചുറ്റും കടും നീല നിറത്തിലെ വരകളുണ്ട്. ഇത് ജേഴ്സിയെ കൂടുതൽ ആകർഷകമാക്കുന്നു. നൊസ്റ്റാൾജിയ നിറച്ച ജേഴ്സി അണിഞ്ഞ രവീന്ദ്ര ജഡേജ പ്രത്യക്ഷപ്പെട്ടതോടെ ജേഴ്സി സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
ഫൈനലിൽ ഇന്ത്യൻ ടീം അണിയാൻ പോവുന്ന ജേഴ്സി ഉടനെ തന്നെ ഔദ്യോഗികമായി പുറത്തിറക്കും എന്നാണ് വിവരം. നിലവിൽ മുംബൈയിൽ ബയോ ബബിളിൽ കഴിയുകയാണ് ഇന്ത്യൻ സംഘം. ജൂൺ രണ്ടിന് ടീം ലണ്ടനിലെത്തും. ഇവിടെ നിന്ന് സതാംപ്ടണിൽ എത്തുന്ന ടീം 14 ദിവസം ക്വാറന്റൈനിലിരിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഇത്തരം പിച്ചില് ആദ്യ പന്ത് മുതല് ഫിഫ്ത് ഗിയറിലേക്ക് കടക്കേണ്ടി വരും'; അതിവേഗ അർധ ശതകത്തിനു പിന്നാലെ പ്രതികരണവുമായി സഞ്ജു

മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ
