'നൂറ്റാണ്ടിലെ ബോള്‍', അമ്പരപ്പിക്കും വിധം കുത്തി തിരിഞ്ഞ് ശിഖാ പാണ്ഡേയുടെ ഡെലിവറി
ഈ കളിയില്‍ ഇന്ത്യന്‍ പേസര്‍ ശിഖാ പാണ്ഡേയില്‍ നിന്ന് വന്ന ഡെലിവറിയാണ് ഏവരേയും വിസ്മയിപ്പിക്കുന്നത്
കരാറ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20യില്‍ നാല് വിക്കറ്റിന്റെ തോല്‍വിയിലേക്ക് ഇന്ത്യ വീണിരുന്നു. എന്നാല്‍ ഈ കളിയില്‍ ഇന്ത്യന്‍ പേസര്‍ ശിഖാ പാണ്ഡേയില്‍ നിന്ന് വന്ന ഡെലിവറിയാണ് ഏവരേയും വിസ്മയിപ്പിക്കുന്നത്.
ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ രണ്ടാമത്തെ ഡെലിവറിയില്‍ ഹീലിയെ പുറത്താക്കാന്‍ വന്ന ശിഖാ പാണ്ഡേയുടെ ഡെലിവറിയാണ് ചര്‍ച്ചയാവുന്നത്. ഓഫ് സ്റ്റംപിലേക്ക് അപ്രതീക്ഷിതമായ രീതിയില്‍ കുത്തി തിരിഞ്ഞാണ് ശിഖാ പാണ്ഡേയുടെ ഈ ഡെലിവറി കടന്നു പോയത്.
Unreeeeeeal! How far did that ball move? #AUSvIND pic.twitter.com/D3g7jqRXWK
â cricket.com.au (@cricketcomau) October 9, 2021
നൂറ്റാണ്ടിലെ പന്ത് എന്നാണ് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍ ഇതിനെ വിശേഷിപ്പിച്ചത്. ശിഖാ പാണ്ഡേയുടെ വിസ്മയിപ്പിക്കുന്ന ഡെലിവറി വന്നിട്ടും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ പിടിച്ചു നിര്‍ത്താനായില്ല. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 5 പന്തുകള്‍ ശേഷിക്കെ ഈ വിജയ ലക്ഷ്യം മറികടന്നു.
Ball of the century, women's cricket edition! Take a bow Shikha Pandey #AUSvIND pic.twitter.com/WjaixlkjIp
â Wasim Jaffer (@WasimJaffer14) October 9, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


