
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

മുംബൈ: ടി20 ലോകകപ്പ് ടൂർണമെന്റിൽ കുടുംബങ്ങളെ ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന ഇന്ത്യൻ ടീമിന്റെ ആവശ്യം ബിസിസിഐ തള്ളി. താരങ്ങൾക്ക് കുടുംബത്തോടൊപ്പം ടീമിനൊപ്പം താമസിക്കാനുള്ള നിയമത്തിൽ വ്യക്തത തേടി ടീം മാനേജ്‍മെന്റ് ആണ് ബിസിസിഐയെ സമീപിച്ചത്. ഇതിന് മറുപടിയായി ആണ് ലോകകപ്പിനിടെ താരങ്ങളുടെ കുടുംബങ്ങൾക്ക് ടീമിനൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയത്.
WHAT TO READ NEXT

ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന് ; ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ
“താരങ്ങളുടെ കുടുംബത്തിനും പ്രതിശ്രുത വധുവിനും ടീമിനൊപ്പം യാത്ര ചെയ്യാനും താമസിക്കാനും അനുമതി നൽകുമോ എന്ന കാര്യം ടീം മാനേജ്മെന്റ് ബിസിസിഐയോട് ചോദിച്ചിരുന്നു. എന്നാൽ കുടുംബത്തിലെ അംഗങ്ങൾക്ക് താരങ്ങളോടൊപ്പം താമസിക്കാൻ ആകില്ലെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. താരങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അവർക്കായി വേറെ താമസ സൗകര്യങ്ങൾ ഒരുക്കാം.” എന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ അറിയിച്ചു.
നിലവിലെ ചട്ടം അനുസരിച്ച് 45 ദിവസത്തിലധികം നീളുന്ന പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ താരങ്ങളോടൊപ്പം കുടുംബത്തിലെ അംഗങ്ങൾക്ക് കഴിയാൻ അനുവദിക്കുകയുള്ളു.
45 ദിവസത്തിൽ താഴെയുള്ള പര്യടനങ്ങളിൽ ഈ കാലാവധി ഏഴ് ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 12ന് ഡൽഹിയിൽ നടക്കുന്ന നമീബിയയ്‌ക്കെതിരായ മത്സരത്തിന് ശേഷം ടീം ശ്രീലങ്കയിലേക്ക് യാത്രതിരിക്കും. ഫെബ്രുവരി 15ന് ആണ് ഇന്ത്യ - പാക് പോരാട്ടം.
Summary
BCCI Rejects Team India’s Request to Allow Families During T20 World Cup
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



