സഞ്ജുവിന് ലഭിക്കുക അഞ്ച് കോടി; രോഹിതിന്റെയും കോഹ്‌ലിയുടെയും ദ്രാവിഡിന്റെയും പ്രതിഫലം ഇങ്ങനെ

ഇന്ത്യന്‍ ടീമിന്റെ ഭാഗമായ 42 അംഗങ്ങള്‍ക്ക് 125 കോടി വീതിച്ച് നല്‍കും.

BCCI's Rs. 125 Crore Prize For Team India
രോഹിതിനൊപ്പം സഞ്ജു സാംസണ്‍ഇന്‍സ്റ്റഗ്രാം
Edited by :Sujith
Last Updated :8 ജൂലൈ 2024, 1:09 pm IST

ബിസിസിഐ പ്രഖ്യാപിച്ചത് 125 കോടി

കിരീടം നേടിയ ഇന്ത്യന്‍ ടീം

കിരീടം നേടിയ ഇന്ത്യന്‍ ടീം

എക്‌സ്‌

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐ പ്രഖ്യാപിച്ചത് 125 കോടി രൂപ. മുംബൈയിലെ സ്വീകരണ ചടങ്ങില്‍ വച്ച് തുക സമ്മാനിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ ഭാഗമായ 42 അംഗങ്ങള്‍ക്ക് ഈ തുക വീതിച്ച് നല്‍കും.

15 പേര്‍ക്ക് അഞ്ച് കോടി വീതം

മുംബൈയിലെ സ്വികരണത്തില്‍ കപ്പുയര്‍ത്തി കോഹ് ലിയും രോഹിത്തും

മുംബൈയിലെ സ്വികരണത്തില്‍ കപ്പുയര്‍ത്തി കോഹ് ലിയും രോഹിത്തും

എക്‌സ്‌

15 അംഗ സ്‌ക്വാഡിലെ ഓരോ അംഗത്തിനും അഞ്ച് കോടി വീതം ലഭിക്കും. രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ , ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ് അഞ്ചു കോടി വീതം കിട്ടുക.

റിസര്‍വ് താരങ്ങള്‍ക്ക് ഒരു കോടി

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഇന്‍സ്റ്റഗ്രാം

ടീമിലെ റിസര്‍വ് താരങ്ങള്‍ക്ക് ഒരു കോടി രൂപവീതം ലഭിക്കും. റിങ്കു സിങ്, ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരായിരുന്നു റിസര്‍വ് താരങ്ങള്‍.

രാഹുല്‍ ദ്രാവിഡിന് അഞ്ച് കോടി

കീരീടനേട്ടത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡ്‌

കീരീടനേട്ടത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡ്‌

എക്‌സ്‌

മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് അഞ്ച് കോടി രൂപ ലഭിക്കും. ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിങ് കോച്ച് ടി ദിലീപ്, ബൗളിങ് കോച്ച് പരാസ് മാംബ്രെ എന്നിവര്‍ക്ക് രണ്ടരക്കോടി രൂപവിതം ലഭിക്കും.

സപ്പോര്‍ട്ടിങ് സ്റ്റാഫിന് രണ്ടുകോടി

ടി20 ലോകകിരീടവുമായി രോഹിത് ശര്‍മയും വിരാട് കോഹ് ലിയും

ടി20 ലോകകിരീടവുമായി രോഹിത് ശര്‍മയും വിരാട് കോഹ് ലിയും

എക്‌സ്‌

സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്ക് രണ്ട് കോടി രൂപ വീതം ലഭിക്കം. ഒരു കോടി രൂപവീതം അജിത് അഗാര്‍ക്കര്‍ ഉള്‍പ്പടെയുള്ള സെലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ക്ക് ലഭിക്കും.

1ഐസിസി സമ്മാനത്തക 20.42 കോടി

കിരീടം നേടിയ ഇന്ത്യന്‍ ടീം

കിരീടം നേടിയ ഇന്ത്യന്‍ ടീം

എക്‌സ്‌

കിരീടം നേടിയ ടീമീന് ഐസിസിയുടെ സമ്മാനത്തുക 20.42 കോടിയാണ്. ഇന്ത്യന്‍ ടീമീന് മഹാരാഷ്ട്ര സര്‍ക്കാര്‍ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now