
News Now
ദോഹ: ലോകകപ്പ് ഫൈനലില് അര്ജന്റീനക്കെതിരെ ഫ്രാന്സിനായി കരിം ബെന്സെമ കളിച്ചേക്കുമെന്ന് റിപ്പോര്ട്ട്. നിലവില് ബെന്സെമയ്ക്ക് ഫിറ്റ്നസ് പ്രശ്നങ്ങള് ഇല്ലെന്നും കലാശപ്പോരോടെ ടീമിലേക്ക് തിരിച്ചുവരവ് നടത്തുമെന്നുമാണ് സ്പാനിഷ് മാധ്യമമായ മാര്ക റിപ്പോര്ട്ട് ചെയ്യുന്നത്.
ലോകകപ്പിലെ ഫ്രാന്സിന്റെ ആദ്യ മത്സരത്തിന് മുന്പായി പരിശീലനത്തിന് ഇടയില് പരിക്കേറ്റാണ് ബെന്സെമ പുറത്തേക്ക് പോവുന്നത്. പിന്നാലെ ഖത്തറില് നിന്ന് മാഡ്രിഡിലേക്ക് എത്തി ബെന്സെമ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങള് തുടങ്ങിയിരുന്നു.
ബെന്സെമയ്ക്ക് പകരം മറ്റൊരു താരത്തെ പരിശീലകന് ദെഷാംപ്സ് സ്ക്വാഡിലേക്ക് ഉള്പ്പെടുത്തിയിരുന്നില്ല. ബെന്സെമെ തിരികെ വരും എന്ന പ്രതീക്ഷയിലാണോ പകരം താരത്തെ ഉള്പ്പെടുത്താത്തത് എന്ന ചോദ്യത്തോട് പ്രതികരിക്കാന് ദെഷാംപ്സ് തയ്യാറായിരുന്നില്ല.
Karim Benzema will be available for France against Argentina in the World Cup final due to a stunning loophole. pic.twitter.com/Z2TOpjzUgG
â SPORTbible (@sportbible) December 14, 2022
97 മത്സരങ്ങളാണ് ഈ വര്ഷത്തെ ബാലണ് ഡി ഓര് ജേതാവായ ബെന്സെമ ഫ്രാന്സിന് വേണ്ടി കളിച്ചത്. നേടിയത് 37 ഗോളുകളും. ഖത്തറില് ബെന്സെമെയ്ക്ക് പകരം ആദ്യ ഇലവനുകളില് സ്ഥാനം പിടിച്ചിരുന്ന ജിറൗദ് ഗോള് വല കുലുക്കി പ്രതീക്ഷയ്ക്കൊത്ത് ഉയരുകയും ചെയ്തു. നാല് ഗോളുകളാണ് ജിറൂദ് ഇതുവരെ നേടിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






