
ബിഗ് ബാഷിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസികളും? ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചരിത്ര പ്രഖ്യാപനം!
ഇതിന്റെ ആദ്യപടിയായി മെൽബൺ റെനഗേറ്റ്സ് ടീം സ്വകാര്യ നിക്ഷേപത്തിനു കളമൊരുക്കുകയും ചെയ്തിട്ടുണ്ട്

സിഡ്നി: ഓസ്ട്രേലിയൻ ഫ്രൈഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ചരിത്ര പ്രഖ്യാപനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. ചരിത്രത്തിലാദ്യമായി ബിഗ് ബാഷ് ടീമുകളിൽ സ്വകാര്യ നിക്ഷേപത്തിനു അനുവാദം നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ. 2027-28 സീസൺ മുതൽ ടീമുകളിൽ സ്വകാര്യ നിക്ഷേപം നടത്താനാണ് അനുമതി നൽകിയത്. ക്രിക്കറ്റ് ഓസ്ട്രേലിയയും സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിൽ മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളടക്കം ഭാവിയിൽ ബിഗാ ബാഷിലും നിക്ഷേപം ഇറക്കുമെന്നു ഏതാണ്ട് ഉറപ്പാണ്.
ഇതിന്റെ ആദ്യപടിയായി മെൽബൺ റെനഗേറ്റ്സ് ടീം സ്വകാര്യ നിക്ഷേപത്തിനു കളമൊരുക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ഉടമസ്ഥാവകാശ പ്രക്രിയയിലേക്ക് പ്രവേശിക്കുന്ന ആദ്യ ബിബിഎൽ ഫ്രാഞ്ചൈസിയായി ഇതോടെ റെനഗേറ്റ്സ് മാറുകയും ചെയ്തു. ബിഗ് ബാഷ് ലീഗിലെ കളിക്കാരും ടീമുകളും ലോകമെമ്പാടുമുള്ള ആവേശകരമായ ലീഗുകളിലേക്ക് ആകർഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിർണായക നീക്കം. മാത്രമല്ല ടി20 മത്സരത്തിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.
റെനഗേറ്റ്സിന്റെ ചുവടുപിടിച്ച് ഹൊബാർട്ട് ഹരിക്കെയ്ൻസ്, പെർത്ത് സ്കോർച്ചേഴ്സ്, മെൽബൺ സ്റ്റാർസ് അടക്കമുള്ള ടീമുകൾ സ്വകാര്യ നിക്ഷേപത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് വിക്ടോറിയയുടെ ഉടമസ്ഥതയിലുള്ളതാണ് റെനഗേറ്റ്സ്. 2018-19 സീസണിൽ ബിഗ് ബാഷ് കിരീടം നേടിയ ടീമാണ് റെനഗേറ്റ്സ്.
സ്വകാര്യ നിക്ഷേപവും ഉടമസ്ഥാവകാശവും അനുവദിക്കുന്നുണ്ടെങ്കിലും മത്സരത്തിന്റെ പ്രധാന മേഖലകളിലെ നിയന്ത്രണം തുടർന്നും ക്രിക്കറ്റ് ഓസ്ട്രേലിയക്ക് തന്നെയായിരിക്കും. അന്താരാഷ്ട്ര ഷെഡ്യൂളിങ്, കളിക്കാരുടെ ലഭ്യത, ശമ്പള പരിധി നിശ്ചയിക്കൽ, മാധ്യമ അവകാശങ്ങൾ എന്നിവയുടെ നിയന്ത്രണം ഭരണസമിതിയുടെ കൈകളിൽ തന്നെയായിരിക്കും. നിക്ഷേപകരെ അംഗീകരിക്കൽ, ഒഴിവാക്കൽ, വിൽപ്പനയ്ക്കുള്ള റിസർവ് വില നിശ്ചയിക്കൽ തുടങ്ങിയ അധികാരങ്ങളും ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ നിർവഹിക്കും.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Cricket Australia (CA) has opened the door to private investment in the Big Bash League (BBL), with the Melbourne Renegades set to become the first franchise offered for sale from the 2027-28 season
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഫോം വീണ്ടെടുത്താൽ ടീമിൽ നിൽക്കാം; ലാബുഷെയ്ന് വീണ്ടും അവസരം; ഓസ്ട്രേലിയ ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 'സമ്മാനപ്പെരുമഴ'; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്



