
ആദ്യ കുഞ്ഞിന്റെ ജനനം; ഹെറ്റ്മയര്‍ നാട്ടിലേക്ക് മടങ്ങി
ഹെറ്റ്മയര്‍ ടീം ക്യാംപ് വിട്ട കാര്യം രാജസ്ഥാന് റോയല്‍സ് തന്നെയാണ് അറിയിച്ചത്
മുംബൈ: രാജസ്ഥാന് റോയല്‍സ് ബാറ്റര്‍ ഹെറ്റ്മയര്‍ ബയോ ബബിളില്‍ വിട്ടു. ആദ്യ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് ഹെറ്റ്മയര്‍ നാട്ടിലേക്ക് മടങ്ങിയത്. ഹെറ്റ്മയര്‍ ടീം ക്യാംപ് വിട്ട കാര്യം രാജസ്ഥാന് റോയല്‍സ് തന്നെയാണ് അറിയിച്ചത്.
ഇന്ന് പുലര്‍ച്ചെ ഹെറ്റ്മയര്‍ നാട്ടിലേക്ക് മടങ്ങി. ആദ്യ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ടാണ് ഇത്. ഉടനെ തന്നെ ഹെറ്റ്മയര്‍ തിരിച്ചെത്തും. സഹതാരങ്ങളോട് ഹെറ്റ്മയര്‍ യാത്ര പറയുന്ന വീഡിയോ പങ്കുവെച്ച് രാജസ്ഥാന് റോയല്‍സ് ട്വിറ്ററില്‍ കുറിച്ചു.
Shimron Hetmyer has travelled back to Guyana early morning today for the imminent birth of his first child, but heâll be back soon.
â Rajasthan Royals (@rajasthanroyals) May 8, 2022
Read more: https://t.co/cTUb3vFiNl#RoyalsFamily | @SHetmyer pic.twitter.com/u52aO9Dcct
തന്റെ സാധനങ്ങളെല്ലാം മുറിയില്‍ തന്നെയുണ്ടെന്നും അടിയന്തരമായി പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് പോയതെന്നും വീഡിയോയില്‍ ഹെറ്റ്മയര്‍ പറയുന്നു. രാജസ്ഥാന്റെ സീസണിലെ ജയങ്ങളില്‍ നിര്‍ണായകമായിരുന്നു ഫിനിഷിങ്ങിലെ ഹെറ്റ്മയറിന്റെ മികവ്.
പഞ്ചാബിന് എതിരായ കളിയിലും അവസാന ഓവറില്‍ രാജസ്ഥാന്റെ ചെയ്സിങ് ഫിനിഷ് ചെയ്തത് ഹെറ്റ്മയര്‍ ആണ്. സീസണില്‍ 291 റണ്‍സ് ആണ് ഹെറ്റ്മയര്‍ സ്കോര്‍ ചെയ്തത്. ഡെത്ത് ഓവറില്‍ 214 എന്ന സ്ട്രൈക്ക്റേറ്റിലാണ് ഹെറ്റ്മയറിന്റെ കളി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
