എന്ന് ജയിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡ്!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു തോല്‍വി. ആഴ്‌സണല്‍- ലിവര്‍പൂള്‍ പോരാട്ടം സമനിലയില്‍.

West Ham win over Manchester United
ബ്രുണോ ഫെര്‍ണാണ്ടസ്Source by : എക്സ്
Last Updated :28 October 2024, 1:39 pm IST

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അവസ്ഥയ്ക്ക് മാറ്റമില്ല. ഇന്നലെ അവര്‍ വെസ്റ്റ്ഹാം യുനൈറ്റഡിനോടും വീണു. എവേ പോരാട്ടത്തില്‍ 2-1നാണ് അവര്‍ തോല്‍വി വഴങ്ങിയത്.

1ബെവെന്റെ പെനാല്‍റ്റി

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- വെസ്റ്റ് ഹാം  പോരാട്ടം

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- വെസ്റ്റ് ഹാം പോരാട്ടം

എക്സ്

കളിയുടെ സിംഹ ഭാഗവും ഗോളില്ലാതെ പോയി. 74ാം മിനിറ്റില്‍ വെസ്റ്റ് ഹാമാണ് മുന്നിലെത്തിയത്. ക്രിസെന്‍സിയോ സമ്മര്‍വില്ലെയാണ് ഗോള്‍ നേടിയത്. എന്നാല്‍ 81ാം മിനിറ്റില്‍ കാസെമിറോ സമനില പിടിച്ചു. എന്നാല്‍ ഇഞ്ച്വറി സമയത്ത് ജേറോഡ് ബൊവെന്‍ നേടിയ പെനാല്‍റ്റി ഗോള്‍ മാഞ്ചസ്റ്ററിന്റെ സമനില മോഹങ്ങള്‍ തകര്‍ത്തു.

2അടിക്ക്, തിരിച്ചടി

മോ സല

മോ സല

എക്സ്

ആഴ്‌സണലിന്റെ തട്ടകത്തില്‍ കൊണ്ടും കൊടുത്തുമായിരുന്നു ലിവര്‍പൂളിന്റെ സമനില. 9ാം മിനിറ്റില്‍ ബുകായോ സക ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചു. 18ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡെയ്ക് ലിവര്‍പൂളിനു സമനില സമ്മാനിച്ചു. 74ാം മിനിറ്റില്‍ മികേല്‍ മെറിനോയിലൂടെ ആഴ്‌സണല്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ മനോഹരമായ ടീം വര്‍ക്കിലൂടെ 81ാം മിനിറ്റില്‍ മോ സല ലിവര്‍പൂളിനു സമനില ഒരുക്കി.

3പാല്‍മര്‍ ഗോളില്‍ ചെല്‍സി

കോള്‍ പാല്‍മര്‍

കോള്‍ പാല്‍മര്‍

എക്സ്

കരുത്തരായ ചെല്‍സി ജയിച്ചു കയറി. 2-1നു ചെല്‍സി ന്യൂകാസിലിനെ വീഴ്ത്തി. 18ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സനിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ 32ല്‍ ന്യൂകാസിലിന്റെ സമനില ഗോള്‍. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റ് പിന്നിട്ടപ്പോള്‍ കോള്‍ പാല്‍മര്‍ ടീമിനെ മുന്നിലെത്തിച്ചു. പിന്നീട് ഗോള്‍ വഴങ്ങാതെ ചെല്‍സി ജയം പിടിച്ചു.

4അഞ്ചടിച്ച് ബയേണ്‍

ബയേണ്‍ താരം ലിറോയ് സനെ ഗോള്‍ നേടുന്നു

ബയേണ്‍ താരം ലിറോയ് സനെ ഗോള്‍ നേടുന്നു

എക്സ്

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് മുന്നേറ്റം തുടര്‍ന്നു. ഇന്നലെ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ബോച്ചുമിനെ വീഴ്ത്തി. മറുപടിയില്ലാത്ത 5-0ത്തിനാണ് ജയം. മൈക്കല്‍ ഒലിസെ, ജമാല്‍ മുസിയാല, ഹാരി കെയ്ന്‍, ലിറോയ് സനെ, കിങ്‌സ്‌ലി കോമാന്‍ എന്നിവരാണ് ഗോള്‍ നേടിയത്.

5എട്ട് ഗോളുകള്‍

ഇന്‍റര്‍- യുവന്‍റസ് പോരാട്ടം

ഇന്‍റര്‍- യുവന്‍റസ് പോരാട്ടം

എക്സ്

ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പിറന്നത് 8 ഗോളുകള്‍. ഇന്‍ര്‍ മിലാന്‍- യുവന്റസ് പോരാട്ടം 4-4നു സമനിലയില്‍ അവസാനിച്ചു. ഒരു ഘട്ടത്തില്‍ 4-2നു മുന്നിലായിരുന്ന ഇന്ററിനെതിരെ കളി അവാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് രണ്ട് ഗോള്‍ മടക്കി യുവന്റസ് തടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now