
സകയുടെ ഒറ്റ ഗോൾ! പ്രീമിയർ ലീഗിൽ ആഴ്സണലിന് തുടരെ രണ്ടാം ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കുന്ന ആദ്യ ജപ്പാൻ ഗോൾ കീപ്പറെന്ന ചരിത്രമെഴുതി ആസ്റ്റൻ വില്ല താരം സിയോൺ സുസുക്കി

ലണ്ടൻ: ഇംഗ്ലീഷ് പ്രമീയർ ലീഗിൽ ചാംപ്യൻമാരായ ആഴ്സണലിന് സീസണിൽ തുടരെ രണ്ടാം ജയം. ആസ്റ്റൻ വില്ലയ്ക്കെതിരായ കടുത്ത പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒറ്റ ഗോളിലാണ് ആഴ്സണൽ വജയിച്ചു കയറിയത്. ഇരു ടീമുകൾക്കും മത്സരം ദുഷ്കരമായിരുന്നുവെന്നു പറയാം. ഇരു ടീമുകൾ 7 വീതം ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. ആഴ്സണൽ 2 തവണ ലക്ഷ്യത്തിനരികിലെത്തി. അതിലൊന്നാണ് ഫലം കണ്ടത്. ആദ്യ പകുതിയ ഗോൾരഹിതമായപ്പോൾ രണ്ടാം പകുതിയിൽ ബുകായോ സക നേടിയ ഒറ്റ ഗോളാണ് കളിയുടെ ഗതി നിർണയിച്ചത്. 59ാം മിനിറ്റിലാണ് സകയുടെ വിജയ ഗോൾ വന്നത്.
മത്സരത്തിന്റെ തുടക്കത്തിൽ ആസ്റ്റൻ വില്ലയാണ് മികവോടെ പൊരുതിയത്. എന്നാൽ പിന്നീട് പതിയെ മത്സരത്തിന്റെ കടിഞ്ഞാൺ ഗണ്ണേഴ്സ് ഏറ്റെടുക്കുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ആഴ്സണൽ കൂടുതൽ മികവിലേക്ക് ഉയർന്നു.
മത്സരത്തിൽ ആസ്റ്റൻ വില്ല ഗോൾ കീപ്പർ സിയോൺ സുസുക്കി അപൂർവ ചരിത്രമെഴുതി. പ്രീമിയർ ലീഗ് കളിക്കുന്ന ചരിത്രത്തിലെ ആദ്യ ജപ്പാൻ ഗോൾ കീപ്പറെന്ന ഒരിക്കലും മായാത്ത നേട്ടമാണ് താരം കുറിച്ചത്. എമിലിയാനോ മാർട്ടിനസ് ചെൽസിയിലേക്ക് പോയതോടെയാണ് സുസുക്കി വില്ല ബാറിനു കീഴിൽ എത്തിയത്.
WHAT TO READ NEXT

മെസി vs അർജന്റീന... ഒരു 'പ്രേമലു' കഥ!
രണ്ടാം പകുതിയിൽ എബെരസി എസെയും റിക്കാർഡോ കലഫിയോരിയും ചേർന്നു നടത്തിയ നീക്കത്തിനൊടുവിൽ 59ാം മിനിറ്റിൽ ബുകായോ സക ക്ലോസ് റേഞ്ചിൽ നിന്നു തൊടുത്ത ഗോളാണ് സുസുക്കിയ മറികടന്ന് വലയിലായത്.
വില്ല നിലവിൽ പരിവർത്തനത്തിന്റെ പാതയിലാണ്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്താണ് നിലവിൽ അവർ നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കിരീടമുയർത്തിയ ടീമിലെ പകുതിയിലധികം താരങ്ങളും ഇത്തവണ ടീമിൽ ഇല്ല. അതിനാൽ തന്നെ ടീമിനെ പുനർനിർമിക്കാനുള്ള യജ്ഞത്തിലാണ് പരിശീലകൻ ഉനായ് എംറി. നിക്കോളാസ് ജാക്സൻ, സുസുക്കി ഉൾപ്പെടെയുള്ള താരങ്ങളാണ് പുതിയതായി ടീമിലെത്തിയത്.
WHAT TO READ NEXT
അവസാന പന്തിൽ സിക്സ്! കാലിക്കറ്റിനെതിരെ തൃശൂരിന് 'ത്രില്ലർ' ജയം
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Arsenal secured a narrow 1-0 victory over Aston Villa on Monday, maintaining their perfect start to the Premier League season
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


