
'നീല കടുവകള്‍' ഉണരുന്നു! ചരിത്രത്തിലാദ്യമായി ഒമാനെ വീഴ്ത്തി ഇന്ത്യന്‍ ഫുട്ബോള്‍ ടീം; കാഫയില്‍ മൂന്നാം സ്ഥാനം
കാഫ നേഷന്‍സ് കപ്പില്‍ ഒമാനെ 3-2നു വീഴ്ത്തി ഇന്ത്യ

ഹിസോര്: ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍ സ്ഥാനമേറ്റതിന്റെ മാറ്റം ടീമില്‍ കണ്ടു തുടങ്ങി. കാഫ നേഷന്‍സ് കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. കരുത്തരായ ഒമാനെ ചരിത്രത്തിലാദ്യമായി ഇന്ത്യ വീഴ്ത്തി. കഴിഞ്ഞ 11 തവണയും ഒമാനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിരുന്നില്ല.
മൂന്നാം സ്ഥാന പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ ത്രസിപ്പിക്കുന്ന ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2നാണ് ഇന്ത്യ വിജയവും മൂന്നാം സ്ഥാനവും സ്വന്തമാക്കിയത്.
മത്സരത്തില്‍ ഒമാനാണ് ലീഡെടുത്തത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. കളിയുടെ 55ാം മിനിറ്റില്‍ അല്‍ യഹ്മദിയിലൂടെയാണ് ഒമാന്‍ അക്കൗണ്ട് തുറന്നത്. കളി ഒമാന്‍ ജയിക്കുമെന്നു തോന്നിച്ചെങ്കിലും ഗതി മാറ്റി 80ാം മിനിറ്റില്‍ ഇന്ത്യ സമനില പിടിച്ചെടുത്തു. ഉദാന്ത സിങാണ് ഇന്ത്യക്ക് സമനില ഗോള്‍ സമ്മാനിച്ചത്.
കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഇന്ത്യയ്ക്കായി ലാല്ലിയന്‍സുല ചങ്തെ, രാഹുല്‍ ഭകെ, ജിതിന് എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കണ്ടു. അനിസ അലിയുടേയും ഉദാന്ത സിങിനും പിഴച്ചു.
ഒമാന്‍ നിരയില്‍ അല്‍ റുഷൈദിയും അല്‍ ഗസ്സാനിയും മാത്രമാണ് ലക്ഷ്യം കണ്ടത്. അവസാന കിക്കെടുത്ത അല്‍ യഹ്മദിയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു തടുത്ത് ഇന്ത്യക്ക് സ്വപ്ന വിജയം സമ്മാനിക്കുകയായിരുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
CAFA Nations Cup 2025: India beat Oman in third-place play-off at the Hisor Central Stadium.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




