
News Now
എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

സിഡ്നി സ്വീനിയും മെർലിൻ മൺറോയും തമ്മിലുള്ള ബന്ധം; 400 വർഷം പഴക്കമുള്ള കുടുംബകഥ
സ്വര്ണവില റിവേഴ്സ് ഗിയറില് തന്നെ, മൂന്ന് ദിവസത്തിനിടെ 2250 രൂപയുടെ ഇടിവ്; 1,09,000ല് താഴെ

ബിയര് കുപ്പി, കഞ്ചാവ്, ഗ്രനേഡ് ഷെല്...; നിയമസഭയ്ക്കുള്ളില് നിരോധിത വസ്തുക്കള് എത്തിയത് പലതവണ!

മിലാന്: ഇറ്റാലിയന് ലീഗില് ഇന്റര് മിലാന് വേണ്ടി കളിക്കുന്നതില് ഡെന്മാര്ക്ക് താരം ക്രിസ്റ്റിയന് എറിക്സണിന് വിലക്ക്. യൂറോ കപ്പില് ഡെന്മാര്ക്കിന് വേണ്ടി കളിക്കുന്നതിന് ഇടയില് എറിക്സണിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇതിന് പിന്നാലെ ക്രിസ്റ്റ്യന്റെ ഹൃദയത്തില് കാര്ഡിയോവെര്ട്ടര് ഡിഫൈബ്രിലേറ്റര് എന്ന ഹൃദയോപകരണം ഘടിപ്പിച്ചിട്ടുണ്ട്.
ഈ ഹൃദയോപകരണം നീക്കാതെ എറിക്സണിനെ കളിക്കാന് അനുവദിക്കില്ലെന്നാണ് ഇറ്റാലിയന് ഫുട്ബോള് ഫെഡറേഷന്റെ തീരുമാനം. ഇന്റര് മിലാന് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ എറിക്സണ് ഇന്റര് മിലാന് വിടാനുള്ള സാധ്യതകളാണ് തെളിയുന്നത്.
എന്നാല് ഹൃദയത്തില് ഐസിഡി ഉപകരണവുമായി എറിക്സണിനെ കളിക്കാന് മറ്റ് രാജ്യങ്ങള് അനുവദിക്കുമോ എന്ന ചോദ്യവും ഉയരുന്നു. ഹൃദയോപകരണം നീക്കം ചെയ്താല് മാത്രമാവും ഒരുപക്ഷേ എറിക്സണിന് ഫുട്ബോളിലേക്ക് മടങ്ങിയെത്താന് സാധിക്കുക.
യൂറോ കപ്പില് ലോകം നിശ്ചലമായ നിമിഷം
യൂറോ കപ്പില് ഫിന്ലാന്ഡിന് എതിരായ മത്സരത്തിലാണ് എറിക്സണ് ഹൃദയാഘാതത്തെ തുടര്ന്ന് കുഴഞ്ഞു വീണത്. ഫുട്ബോള് ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തിയ നിമിഷമായിരുന്നു ഇത്. എന്നാല് തക്ക സമയത്ത് ഗ്രൗണ്ടില് വെച്ച് തന്നെ എറിക്സണിന് ചികിത്സ നല്കാനും ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും സ്റ്റേഡിയത്തിലെ ഡോക്ടര്മാര്ക്കും ഡെന്മാര്ക്ക് ടീമിന്റെ മെഡിക്കല് സംഘത്തിനുമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

