
സെഞ്ചുറി അര്‍ഹിച്ചിരുന്നു, നഷ്ടപ്പെട്ടതില്‍ വിഷമമില്ലേ? ജഡേജയോട് മലയാളത്തില്‍ സംസാരിച്ച് സഞ്ജു സാംസണ്
അജയ് ഭായ്, സുഖമാണോ എന്ന ചോദ്യവുമായാണ് സഞ്ജു സംസാരം ആരംഭിച്ചത്
ഡബ്ലിന്‍: അര്‍ഹിച്ച സെഞ്ചുറി നഷ്ടമായതില്‍ നിരാശയുണ്ടോ എന്ന അജയ് ജഡേജയുടെ ചോദ്യത്തിന് മറുപടി നല്കി സഞ്ജു സാംസണ്. അടുത്ത് തന്നെ ഒരു ദിവസം ഇതുപോലൊരു സ്കോറിലേക്ക് തനിക്ക് എത്താനാവും എന്നാണ് സഞ്ജു മറുപടി നല്‍കിയത്. അജയ് ഭായ്, സുഖമാണോ എന്ന ചോദ്യവുമായാണ് സഞ്ജു സംസാരം ആരംഭിച്ചത്.
അതുപോലൊരു സാഹചര്യത്തില്‍ ഇങ്ങനെ കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. ശരിയായ ഏരിയകളിലാണ് ബൗളര്‍മാര്‍ എറിഞ്ഞത്. പന്തില്‍ മൂവ്മെന്റ്സും ഉണ്ടായി. ഹൂഡ എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. തുടക്കം മുതല്‍ അടിച്ച് കളിക്കുകയാണ് ഹൂഡ ചെയ്തത്. ഞങ്ങള്‍ക്കിടയില്‍ ആശയവിനിമയം വളരെ നന്നായി നടന്നു. ആ വിധം ഹൂഡ കളിക്കുമ്പോള്‍ അവന് സ്ട്രൈക്ക് കൈമാറുക എന്നത് എനിക്ക് ഏറെ സന്തോഷമുള്ള കാര്യമായിരുന്നു, സഞ്ജു സാംസണ് പറയുന്നു.
ഞാന്‍ കൂടുതല്‍ വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഹൂഡയും അത് തന്നെ ചെയ്തു. ഹൂഡയുടെ പ്രകടനത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ഒരിക്കല്‍, അടുത്ത് തന്നെ അതുപോലെ സ്കോറിലേക്ക് എനിക്ക് എത്താനാവുമെന്ന് കരുതുന്നു. എന്റെ ബാറ്റിങ്ങിലും ഞാന്‍ സന്തുഷ്ടനാണ്, സഞ്ജു പറഞ്ഞു.
എന്നാല്‍ നീയും സെഞ്ചുറി അടിച്ച് കാണണം എന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്ന് സഞ്ജുവിനോട് അജയ് ജഡേജ പറഞ്ഞു. സഞ്ജുവിനും ഇപ്പോള്‍ അങ്ങനെ തോന്നുന്നുണ്ടാവും. ഞങ്ങള്‍ എല്ലാവരും സഞ്ജുവിന്റെ വലിയ ആരാധകരാണ്. പ്രത്യേകിച്ച് ഗ്രെയിം സ്വാനും ഞാനും. ബിഗ് സ്കോറിലേക്ക് നീ എത്തണം എന്നാണ് ഞങ്ങളുടെ ആഗ്രഹം, ജഡേജ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
Related News


പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്
