
News Now
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

ഹൈദരാബാദ്: ടി20 ഫോര്‍മാറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. ടി20യില്‍ മൂന്ന് വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന അനുപമ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ചഹല്‍ തിളങ്ങിയിരുന്നു. പിന്നാലെയാണ് നേട്ടം.
രാജസ്ഥാന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ മത്സരത്തില്‍ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയാണ് ചഹലിന്റെ നാല് വിക്കറ്റ് നേട്ടം. ഹാരി ബ്രൂക്, മായങ്ക് അഗര്‍വാള്‍, ആദില്‍ റഷീദ്, എസ്ആര്‍എച് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണ് ചഹല്‍ കറക്കി വീഴ്ത്തിയത്.
265 മത്സരങ്ങളില്‍ നിന്നാണ് താരം 300 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയത്. ഹാരി ബ്രൂക്കിനെ വീഴ്ത്തിയാണ് ചഹല്‍ 300 എന്ന സംഖ്യ തികച്ചത്. പിന്നാലെ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ നേട്ടം 303 വിക്കറ്റുകളായി.
The first Indian to 300 T20 wickets. pic.twitter.com/Q8PDmhHR4V
â Rajasthan Royals (@rajasthanroyals) April 2, 2023
രാജസ്ഥാന്‍ റോയല്‍സിലെ സഹ താരവും ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറുമായ ആര്‍ അശ്വിനും തൊട്ടുപിന്നിലുണ്ട്. 297 ടി20 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 288 വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍ താരം പിയൂഷ് ചൗളയാണ്. താരം 262 മത്സരങ്ങളില്‍ നിന്ന് 276 വിക്കറ്റുകള്‍ വീഴ്ത്തി.
നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ചഹലിന് മറ്റൊരു നേട്ടവുമുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ ചഹല്‍ രണ്ടാം സ്ഥാനത്തെത്തി. ഐപിഎല്ലില്‍ മാത്രം താരം 170 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. രാജസ്ഥാന്റെ ബൗളിങ് പരിശീലകനും ശ്രീലങ്കന്‍ പേസ് ഇതിഹാസവുമായ ലസിത് മലിംഗയുടെ വിക്കറ്റ് നേട്ടത്തിനൊപ്പമാണ് നിലവില്‍ ചഹലുള്ളത്. പട്ടികയില്‍ 183 വിക്കറ്റുകളുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് മലിംഗയും ചഹലും.
ലോകത്തെ മൊത്തം താരങ്ങളില്‍ 300 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിടുന്ന 16ാം ബൗളറാണ് ചഹല്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ താരം 15ാം സ്ഥാനത്താണ്. പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് മുന്നില്‍. 558 മത്സരങ്ങളില്‍ നിന്ന് ബ്രാവോ വീഴ്ത്തിയത് 615 വിക്കറ്റുകള്‍. റാഷിദ് ഖാന്‍ (530 വിക്കറ്റുകള്‍), സുനില്‍ നരെയ്ന്‍ (479 വിക്കറ്റുകള്‍), ഇമ്രാന്‍ താഹിര്‍ (469 വിക്കറ്റുകള്‍), ഷാകിബ് അല്‍ ഹസന്‍ (451 വിക്കറ്റുകള്‍) എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചിലുള്ളവര്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


