23 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും പറത്തി 46 റണ്‍സോടെ ഇന്ത്യക്ക് ഭീഷണിയായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് ബെന്‍ സ്‌റ്റോക്ക്‌സിനെ വീഴ്ത്തി ശര്‍ദുല്‍ എത്തിയത്

ശര്‍ദുല്‍ താക്കൂര്‍, രോഹിത് ശര്‍മ/ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 8:42 am IST

News Now

അഹമ്മദാബാദ്: 23 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും പറത്തി 46 റണ്‍സോടെ ഇന്ത്യക്ക് ഭീഷണിയായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് ബെന്‍ സ്‌റ്റോക്ക്‌സിനെ വീഴ്ത്തി ശര്‍ദുല്‍ എത്തിയത്. തൊട്ടടുത്ത ഡെലിവറിയില്‍ മോര്‍ഗനും കൂടാരം കയറി. ഇന്ത്യക്ക് അനുകൂലമായി കളിയുടെ ഗതി തിരിഞ്ഞ നിമിഷം.  അവിടെ രോഹിത് ശര്‍മ നല്‍കിയ ഉപദേശം വെളിപ്പെടുത്തുകയാണ് ശര്‍ദുല്‍ ഇപ്പോള്‍...

നിന്റെ തോന്നലുകള്‍ക്കൊപ്പം പോവാനാണ് രോഹിത് പറഞ്ഞത്. ചിന്തിക്കുക...നിനക്ക് വേണ്ട സമയം എടുക്കുക. ഗ്രൗണ്ടിന്റെ ഒരു വശം ബൗണ്ടറി ലൈനിലേക്കുള്ള ദൂരം കൂടുതലാണെന്നും, മറ്റൊരു വശത്ത് കുറവാണെന്നും രോഹിത് ഓര്‍മിപ്പിച്ചു. അത് മനസില്‍ വെച്ച് ബൗളിങ് പ്ലാന്‍ ചെയ്യണം എന്ന് പറഞ്ഞു, മത്സര ശേഷം ശര്‍ദുള്‍ പറഞ്ഞു. 

കോഹ്‌ലി പരിക്കേറ്റ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. കളിയില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ശര്‍ദുള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കിടയില്‍ മികച്ച് നിന്നു. 

കഴിഞ്ഞ മൂന്ന് കളിയിലും ഈര്‍പ്പം അധികമുണ്ടായില്ല. എന്നാല്‍ നാലാമത്തേതില്‍ ഈര്‍പ്പം കൂടുതലുണ്ടായി. അതുകൊണ്ട് തന്നെ അവസാന ഓവര്‍ എറിയുക പ്രയാസമായി. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ ബാറ്റ് സ്വിങ് ചെയ്യിക്കാന്‍ ശ്രമിക്കുകയും, എല്ലായ്‌പ്പോഴും റണ്‍സ് കണ്ടെത്താന്‍ നോക്കുകയും ചെയ്യും. ഒന്നോ രണ്ടോ ഡോട്ട് ബോളുകള്‍ അവിടെ എറിയുകയായിരുന്നു പ്രധാനപ്പെട്ട കാര്യം, ശര്‍ദുള്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates