കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറാന്‍

Last Updated :20 January 2024, 8:33 am IST

News Now

കേപ്ടൗണ്‍: കൂടുതല്‍ മെച്ചപ്പെടാന്‍ സഹായിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറാന്‍. സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടി20ല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി കറാന്‍ തിളങ്ങിയിരുന്നു. കൂടുതല്‍ മികവ് കണ്ടെത്താന്‍ സാധിക്കുന്നതിലേക്ക് ചൂണ്ടിയാണ് കറാന്റെ വാക്കുകള്‍. 

ഐപിഎല്‍ ഒരുപാട് ആസ്വദിച്ചു. അവിടെ എന്റെ കഴിവുകള്‍ക്ക് മൂര്‍ച്ച കൂട്ടാനും, കളിയുടെ നിലവാരം മറ്റൊരു തലത്തിലേക്ക് എത്തിക്കാനും കഴിഞ്ഞു. ചെന്നൈ സംഘത്തില്‍ നിന്നും കോച്ചിങ് സ്റ്റാഫില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചു. അവിടേക്ക് എത്തിയത് മുതല്‍ എന്റെ കളിയില്‍ ഒരുപാട് പുരോഗതി ഉണ്ടായതായാണ് തോന്നുന്നത്. സ്ഥിരത കണ്ടെത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്, കറാന്‍ പറഞ്ഞു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് മോശം സീസണായിരുന്നു യുഎഇയിലേത്. എന്നാല്‍ 13 കളിയില്‍ നിന്ന് 13 വിക്കറ്റോടേയും, 23.25 എന്ന ബാറ്റിങ് ശരാശരിയോടേയുമാണ് കറാന്‍ അവസാനിപ്പിച്ചത്. കറാനെ ചെന്നൈ പല പ്രധാന റോളുകളിലും ഉപയോഗിച്ചു. ഓപ്പണറായും, ഫിനിഷറായും, മധ്യനിര താരമായും കറാനെ ധോനി ഇറക്കി. 

സൗത്ത് ആഫ്രിക്കക്കെതിരായ ടി20യിലേക്ക് വരുമ്പോള്‍ മൂന്ന് കളിയുടെ പരമ്പരയില്‍ 2-0ന് ഇംഗ്ലണ്ട് ജയം പിടിച്ചു കഴിഞ്ഞു. ഇന്നാണ് അവസാന ടി20. ഇതിന് ശേഷം മൂന്ന് ഏകദിനങ്ങളും സൗത്ത് ആഫ്രിക്കയില്‍ ഇംഗ്ലണ്ട് കളിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates