
ചെന്നൈ ടെസ്റ്റ്; 300-6ന് ആദ്യ ദിനം അവസാനിപ്പിച്ച് ഇന്ത്യ
56 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്സുമായി 33 റണ്‍സോടെ റിഷഭ് പന്തും, 5 റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍. 56 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്സുമായി 33 റണ്‍സോടെ റിഷഭ് പന്തും, 5 റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍.
86-3 എന്ന നിലയിലേക്ക് വീണെങ്കിലും നാലാം വിക്കറ്റില്‍ രോഹിത് ശര്‍മയും രഹാനെയും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് ഇന്ത്യക്ക് ആശ്വാസമായത്. രോഹിത് 231 പന്തില്‍ നിന്ന് 18 ഫോറിന്റേയും രണ്ട് സിക്സിന്റേയും അകമ്പടിയോടെ 161 റണ്‍സ് നേടി പുറത്തായി.
രഹാനെ 149 പന്തില്‍ നിന്ന് 67 റണ്‍സ് നേടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായിരുന്നു. എന്നാല്‍ പൂജാരയും, രോഹിത്തും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി.
പൂജാരയേയും കോഹ് ലിയേയും തുടരെ മടക്കി ജാക്ക് ലീച്ചും മൊയിന്‍ അലിയും ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും രഹാനെയും രോഹിത്തും നിലയുറപ്പിച്ചതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. എന്നാല്‍ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുന്നതിന് മുന്‍പ് രോഹിത്തിനെ ലീച്ചും, രഹാനെയെ മൊയിന്‍ അലിയും മടക്കി.
ഇതോടെ 249-5ലേക്ക് ഇന്ത്യ വീണു. തൊട്ടു പിന്നാലെ ആര് അശ്വിനെ നായകന് ജോ റൂട്ടും മടക്കി. ആദ്യ ദിനം ജാക്ക് ലീച്ചും, മൊയിന്‍ അലിയും രണ്ട് വിക്കറ്റ് വീതവും, സ്റ്റോണും, ജോ റൂട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Related Article
രഹാനെയ്ക്ക് അര്‍ധ ശതകം, 150 പിന്നിട്ട് രോഹിത് ശര്‍മ; ഇന്ത്യ മികച്ച നിലയില്‍
ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി; ക്രിസ് ഗെയ്ലിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം ഹിറ്റ്മാന്
ഇന്ത്യയെ തോളിലേറ്റി രോഹിത് ശര്‍മ, ചെപ്പോക്കില്‍ സെഞ്ചുറി
5 പന്തില്‍ ഡക്ക്, കോഹ്ലിയെ ടെസ്റ്റില്‍ പൂജ്യത്തിന് മടക്കുന്ന ആദ്യ സ്പിന്നറായി മൊയിന്‍ അലി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം


