
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

യൂജിന്‍: ലോക ചാമ്പ്യന്‍ പട്ടം ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം സ്വന്തമാക്കിയ അമേരിക്കയുടെ നോഹ ലൈല്‍സിനു 100 മീറ്ററില്‍ അട്ടിമറി. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്മാന് ലൈല്‍സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഡയമണ്ട് ലീഗ് സ്വര്‍ണം പിടിച്ചെടുത്തു. വനിതാ പോരാട്ടത്തില്‍ ജമൈക്കയുടെ ഷെറിക്ക ജാക്സന് വേഗ റാണിയായി.
ദിവസങ്ങള്‍ക്ക് മുന്‍പ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നോഹ ലൈല്‍സ് സ്വര്‍ണം നേടിയിരുന്നു. 9.83 സെക്കന്‍ഡിലായിരുന്നു അന്ന് ലൈല്‍സ് കുതിച്ചത്. സമാന സമയം കുറിച്ചാണ് കോള്മാന് ലൈല്‍സിനെ അട്ടിമറിച്ചത് എന്നതാണ് കൗതുകം.
Watch as Christian Coleman wins the men's 100m Diamond League trophy in a World Lead of 9.83s!
â Track & Field Gazette (@TrackGazette) September 16, 2023
9.83s has been run 4 times this season and 3 men share the World Lead.
2. Noah Lyles 9.85
3. Ferdinand Omanyala 9.85
4. Kishane Thompson 9.87pic.twitter.com/QUYoxQC21N
ലൈല്‍സ് 9.85 സെക്കന്‍ഡിലാണ് ഇത്തവണ ഫിനിഷ് ചെയ്തത്. കെനിയന്‍ താരം ഫെര്‍ഡിനാന്‍ഡ് ഒമന്യാലയ്ക്കാണ് വെങ്കലം. താരം 9.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ലൈല്സുമായി നേരിയ വ്യത്യാസം മാത്രം.
2018ല്‍ ഇതേ ഇനത്തില്‍ ഡയമണ്ട് ലീഗ് ചാമ്പ്യനാണ് കോള്മാന്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സ്വര്‍ണം സ്വന്തമാക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



