
ബംഗ്ലാദേശിന് എതിരെ 'കോഡ് സിഗ്നല്‍'; വിശദീകരണവുമായി ലങ്കന്‍ കോച്ച്
മത്സരത്തിന് ഇടയില്‍ ലങ്കന്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് ഉയര്‍ന്ന കോഡ് ഭാഷയാണ് വിവാദമാവുന്നത്
ദുബായ്: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാന്റെ കയ്യില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്ന് തിരികെ കയറിയാണ് ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് കടന്നത്. ബംഗ്ലാദേശിനെതിരെ അവസാന പോര് വരെ നീണ്ട ആവേശത്തിന് ഒടുവിലായിരുന്നു ലങ്ക സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചത്. എന്നാല്‍ മത്സരത്തിന് ഇടയില്‍ ലങ്കന്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് ഉയര്‍ന്ന കോഡ് ഭാഷയാണ് വിവാദമാവുന്നത്.
ലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് ആണ് ഡ്രസ്സിങ് റൂമില്‍ നിന്ന് കോഡ് ഭാഷയില്‍ ഗ്രൗണ്ടിലെ താരങ്ങളുമായി സംസാരിച്ചത്. 2 D എന്നുള്‍പ്പെടെയുള്ള കോഡ് സന്ദേശങ്ങളാണ് നല്‍കിയത്. ഇതോടെ ലങ്കന്‍ പരിശീലകന് എതിരെ വിമര്‍ശനം ശക്തമായി.
വിമര്‍ശനം ശക്തമായതിന് പിന്നാലെ വിശദീകരണവുമായി ക്രിസ് സില്‍വര്‍വുഡും എത്തി. ഇവിടെ റോക്കറ്റ് സയന്‍സൊന്നുമല്ല. സ്‌ട്രൈക്കില്‍ ബാറ്റര്‍ നില്‍ക്കുമ്പോള്‍ എങ്ങനെ നല്ല മത്സരം ആവും എന്നതില്‍ ക്യാപ്റ്റന് നിര്‍ദേശം നല്‍കുകയാണ്. ഒരുപാട് ടീമുകള്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നു. അത്രയും ലളിതമാണ് ഇത്, ക്രിസ് സില്‍വര്‍വുഡ് പറയുന്നു.
ക്യാപ്റ്റന് ഉപയോഗിക്കാന്‍ സാധിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നു. എങ്ങനെ ക്യാപ്റ്റനാവണം എന്നല്ല പറയുന്നത്. നിര്‍ദേശം മാത്രമാണ് എന്നാണ് ലങ്കന്‍ പരിശീലകന്റെ വിശദീകരണം. ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായ സമയത്തും ക്രിസ് സില്‍വര്‍വുഡ് ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലായിരുന്നു ഇത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത



