കോവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് സഹായവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:43 am IST

News Now

സിഡ്‌നി: കോവിഡിൽ വലയുന്ന ഇന്ത്യക്ക് സഹായ ഹസ്തവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50,000 അമേരിക്കൻ ഡോളറിൻറെ (ഏകദേശം 37 ലക്ഷത്തോളം രൂപ) പ്രാഥമിക സഹായം യുനിസെഫ് ഇന്ത്യ വഴി ക്രിക്കറ്റ് ഓസ്ട്രേലിയ നൽകും. 

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഓക്‌സിജൻ എത്തിക്കാനും ടെസ്റ്റ് കിറ്റുകൾ വാങ്ങാനും വാക്സിൻ വിതരണത്തിനും ഈ തുക ഉപയോഗിക്കും. യുനിസെഫ് ഓസ്‌ട്രേലിയയുമായി ചേർന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷനും കൂടുതൽ കൊവിഡ് സഹായം ഇന്ത്യക്കായി കണ്ടെത്തുന്നുണ്ട്. 

ഓസ്‌ട്രേലിയക്കാരും ഇന്ത്യക്കാരും തമ്മിൽ സവിശേഷ ആത്മബന്ധമുണ്ട്. രണ്ടു കൂട്ടരുടേയും ക്രിക്കറ്റിനോടുള്ള അഭിവേശം ഈ സൗഹൃദത്തിൻറെ കേന്ദ്രമാണ്. പാറ്റ് കമ്മിൻസും ബ്രെറ്റ് ലീയും ഇന്ത്യയോട് കാണിച്ച സ്‌നേഹവും സംഭാവനയും ആകർഷിച്ചതായും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ താത്ക്കാലിക ചീഫ് എക്‌സിക്യുട്ടീവ് നിക്ക് ഹോക്ക്‌ലി വ്യക്തമാക്കി. 

ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച ആദ്യ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കുന്ന കമ്മിൻസ് 50,000 ഡോളർ ഇന്ത്യയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് കൈമാറി. ഓസ്‌ട്രേലിയൻ മുൻ സ്റ്റാർ പേസർ ബ്രെറ്റ് ലീ ഒരു ബിറ്റ്‌കോയിൻ (ഏകദേശം 40 ലക്ഷത്തോളം രൂപ) സഹായവും പ്രഖ്യാപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates