
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

മാഞ്ചസ്റ്റര്‍: കരിയറിലെ ഗോള്‍വേട്ട 800 കടത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഓള്‍ഡ് ട്രഫോര്‍ഡില്‍ ആഴ്സണലിനെ 3-2ന് തോല്‍പ്പിച്ച കളിയിലാണ് ക്രിസ്റ്റ്യാനോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടത്.
ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു തിരിച്ചു വന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍പ്പന്‍ ജയം പിടിച്ചത്. ക്ലബ് ഫുട്ബോളിലും പോര്‍ച്ചുഗല്ലിനും വേണ്ടി നേടിയ ഗോളുകളുടെ എണ്ണമാണ് ക്രിസ്റ്റിയാനോ 800 കടത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 130 ഗോളുകള്‍, റയല്‍ മാഡ്രിഡില്‍ 450 ഗോളുകള്‍, യുവന്റ്സില്‍ 101, പോര്‍ച്ചുഗല്‍ ടീമിനൊപ്പം 115 ഗോളുകള്‍ എന്നിങ്ങനെയാണ് ക്രിസ്റ്റിയാനോയുടെ ഗോള്‍ കണക്ക്.
ഇരട്ട ഗോളുമായി ക്രിസ്റ്റിയാനോ
70ാം മിനിറ്റിലെ പെനാല്‍റ്റി ഉള്‍പ്പെടെ രണ്ട് ഗോളുകള്‍ ആഴ്സണലിന് എതിരെ ക്രിസ്റ്റിയാനോയില്‍ നിന്ന് വന്നു. 13ാം മിനിറ്റില്‍ എമൈല്‍ സ്മിത്തിലൂടെ ആഴ്സണലാണ് ഗോള്‍ വേട്ട തുടങ്ങിയത്. എന്നാല്‍ 44ാം മിനിറ്റില്‍ തന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് ഗോള്‍വല കുലുക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയുള്ള ബ്രൂണോയുടെ 100ാമത്തെ മത്സരമായിരുന്നു അത്.
The calmest man inside Old Trafford.
â Manchester United (@ManUtd) December 3, 2021
@Cristiano #MUFC | #MUNARS
52ാം മിനിറ്റില്‍ റാഷ്ഫോര്‍ഡിന്റെ അസിസ്റ്റില്‍ നിന്നാണ് ക്രിസ്റ്റിയാനോ കളിയിലെ തന്റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡ് എടുത്ത് രണ്ട് മിനിറ്റ് തികയുന്നതിന് മുന്‍പ് തന്നെ ആഴ്സണല്‍ തിരിച്ചടിച്ചു. ഇവിടെ 70ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോള്‍ വല കടത്തി ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം നേടിക്കൊടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


