മാഞ്ചസ്റ്റര്‍ സിറ്റിയുമായി ചര്‍ച്ച ആരംഭിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; യുവന്റ്‌സിന്റെ ട്രാന്‍സ്ഫര്‍ ഫീ തടസം 

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുന്‍പായി പ്രീമിയര്‍ ലീഗിലേക്കുള്ള ചുവടുമാറ്റം ക്രിസ്റ്റ്യാനോ മുന്‍പില്‍ വെക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

ക്രിസ്റ്റ്യാനോ റൊണാൾഡോ/ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:48 am IST

ടൂറിന്‍: പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറാനുള്ള സാധ്യതകള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തേടുന്നതായി സൂചന. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുന്‍പായി പ്രീമിയര്‍ ലീഗിലേക്കുള്ള ചുവടുമാറ്റം ക്രിസ്റ്റ്യാനോ മുന്‍പില്‍ വെക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

യുവന്റ്‌സുമായുള്ള കരാറില്‍ ഇനി ഒരു വര്‍ഷം കൂടിയുണ്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്. എന്നാല്‍ തന്റെ ഏജന്റ് മെന്‍ഡിസ് വഴി മാഞ്ചസ്റ്റര്‍ സിറ്റിയെ ക്രിസ്റ്റ്യാനോ സമീപിച്ചതായാണ് സൂചനകള്‍. 25 മില്യണ്‍ യൂറോയുടെ ട്രാന്‍സ്ഫര്‍ ഫീയാണ് ക്രിസ്റ്റ്യാനോയെ വിട്ടുനല്‍കുന്നതിന് യുവന്റ്‌സ് ചോദിക്കുന്നത്. 

സീരി എയിലെ യുവന്റ്‌സിന്റെ ആദ്യ മത്സരത്തില്‍ ക്രിസ്റ്റിയാനോ സ്റ്റാര്‍ട്ടിങ് 11ല്‍ ഉള്‍പ്പെട്ടിരുന്നില്ല. ബെഞ്ചിലിരുത്താന്‍ ക്രിസ്റ്റ്യാനോ തന്നെ ടീമിനോട് ആവശ്യപ്പെട്ടതായും സൂചനകളുണ്ട്. പിഎസ്ജിയിലേക്ക് ചേക്കേറുന്നതിലും ക്രിസ്റ്റ്യാനോയ്ക്ക് താത്പര്യമുണ്ട്. 

എന്നാലിപ്പോള്‍ സൂപ്പര്‍ താരത്തിനായി പിഎസ്ജി മുന്‍പോട്ട് വന്നേക്കില്ലെന്നാണ് ട്രാന്‍സ്ഫര്‍ സ്‌പെഷ്യലിസ്റ്റ് ആയ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഫബ്രിസിയ റൊമാനോ ട്വീറ്റ് ചെയ്തത്. യുവന്റ്‌സ് ആവശ്യപ്പെട്ട ട്രാന്‍സ്ഫര്‍ ഫീ നല്‍കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി തയ്യാറല്ല എന്നതാണ് ക്രിസ്റ്റ്യാനോയുടെ പ്രീമിയര്‍ ലീഗിലേക്കുള്ള മടങ്ങി വരവിന് തടസമാവുന്നത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരം ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നീലക്കുപ്പായത്തില്‍ ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. റയല്‍ മാഡ്രിഡിലേക്ക് താന്‍ മടങ്ങി പോവില്ലെന്ന് ക്രിസ്റ്റിയാനോ വ്യക്തമാക്കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now