
അവര്‍ കൂട്ടത്തോടെ പാടി... 'വന്ദേ മാതരം'- ഹൃദയങ്ങള്‍ കീഴടക്കി ചെപ്പോക്കിലെ ആരാധകര്‍ (വീഡിയോ)
സമീപ കാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച റണ്‍സ് ചെയ്സിങ് എന്ന് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ പോരാട്ടത്തിലെ ഓസ്ട്രേലിയക്കെതിരായ വിജയത്തെ വിശേഷിപ്പിക്കാം

ചെന്നൈ: തുടക്കം പതറിയിട്ടും ഇന്ത്യ ലോകകപ്പിലെ ആദ്യ പോരാട്ടം വിജയിച്ചു കയറി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ആരാധകരുടെ ആവേശവും ഇപ്പോള്‍ ഹൃദയം കീഴടക്കുന്നു.
ചെന്നൈ ചെപ്പോക്ക് സറ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ ആരാധകര്‍ കൂട്ടത്തോടെ വന്ദേ മാതരം ആലപിച്ചതാണ് ശ്രദ്ധേയമായത്. ഇതിന്റെ വീഡിയോ വൈറലായി മാറി. ഇന്ത്യന്‍ ജേഴ്സിയണിഞ്ഞു സ്റ്റേഡിയത്തിലെത്തിയ ഒരു കൂട്ടം ആരാധകരാണ് വന്ദേ മാതരത്തിന്റെ എആര്‍ റഹ്മാന് വേര്‍ഷന്‍ ആലപിച്ചത്.
Chepauk crowd singing 'Vande Mataram'.
â Mufaddal Vohra (@mufaddal_vohra) October 8, 2023
Video of the day...pic.twitter.com/G1IwI3NBjo
സമീപ കാലത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച റണ്‍സ് ചെയ്സിങ് എന്ന് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ പോരാട്ടത്തിലെ ഓസ്ട്രേലിയക്കെതിരായ വിജയത്തെ വിശേഷിപ്പിക്കാം. രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി അതും ആദ്യ മൂന്ന് ബാറ്റര്‍മാരും പൂജ്യരായി പുറത്തായ ശേഷമുള്ള ഗംഭീര തിരിച്ചു വരവ്.
മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ എന്നിവര്‍ നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 165 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ ജയം നിര്‍ണയിച്ചത്. 200 റണ്‍സെന്ന അനായാസ ലക്ഷ്യമായിരുന്നുവെങ്കിലും തുടക്കത്തിലെ മൂന്ന് വിക്കറ്റ് നഷ്ടം ഇന്ത്യക്ക് വന്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ കോഹ്ലി- രാഹുല്‍ സഖ്യം കരുതലോടെ നീങ്ങി ഇന്ത്യയെ സുരക്ഷിത വിജയത്തിലെത്തിച്ചു.
116 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറികള്‍ മാത്രം കണ്ട ഇന്നിങ്സില്‍ കോഹ്ലി 85 റണ്‍സെടുത്തു. വിജയത്തിന്റെ വക്കിലാണ് താരം പുറത്തായത്. രാഹുല്‍ 115 പന്തില്‍ 97 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


