ഇന്ത്യക്കെതിരെ ദസുന്‍ ഷനക നയിക്കും; ടി20 ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഇന്ത്യക്കെതിരെ ദസുന്‍ ഷനക നയിക്കും; ടി20 ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:58 am IST

കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്ക ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങളെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പണിങ് ബാറ്റ്‌സ്മാന്‍ അവിഷ്‌ക ഫെര്‍ണാണ്ടോ, നുവാന്‍ തുഷാര, ഓള്‍റൗണ്ടര്‍ രമേഷ് മെന്‍ഡിസ് എന്നിവരെയാണ് ഒഴിവാക്കിയത്. മൂവര്‍ക്കും പരിക്കാണ് തിരിച്ചടിയായത്. 

ദസുന്‍ ഷനകയാണ് ടീമിന്റെ നായകന്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ടി20യിലുള്ളത്. നേരത്തെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പോരാട്ടത്തോടെ പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീടാണ് ടി20 പരമ്പരയോടെ പോരാട്ടങ്ങള്‍ക്ക് തുടക്കമിടാന്‍ ബിസിസിഐ തീരുമാനിച്ചത്. 

Story image

ഈ മാസം 24ന് ലഖ്‌നൗവിലാണ് ആദ്യ പോരാട്ടം. 26, 27 തീയതികളിലാണ് രണ്ടും മൂന്നും മത്സരങ്ങള്‍ അരങ്ങേറുന്നത്. ഈ രണ്ട് മത്സരങ്ങളും ധരംശാലയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ ഒന്നാം ടെസ്റ്റും മാര്‍ച്ച് 12 മുതല്‍ 16 വരെ രണ്ടാം ടെസ്റ്റും അരങ്ങേറും. യഥാക്രമം മൊഹാലി, ബംഗളൂരു എന്നിവയാണ് ടെസ്റ്റ് വേദികള്‍.

ശ്രിലങ്ക ടീം: ദസുന്‍ ഷനക (ക്യാപ്റ്റന്‍), പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക, ദിനേഷ് ചാന്‍ഡിമല്‍, ധനുഷ്‌ക ഗുണതിലക, കമില്‍ മിശ്ര, ജനിത് ലിയംഗെ, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, ലഹിരു കുമാര, ബിനുര ഫെര്‍ണാണ്ടോ, ഷിരന്‍ ഫെര്‍ണാണ്ടോ, മഹീഷ തീക്ഷ്ണ, ജെഫ്രി വാന്‍ഡെര്‍സെ, പ്രവീണ്‍ ജയവിക്രമ, അഷിന്‍ ഡാനിയേല്‍. 

News Now