ഡേവിഡ് മില്ലറും ദസനും തകര്‍ത്തടിച്ചു; റെക്കോര്‍ഡ് ചെയ്‌സ് ജയവുമായി സൗത്ത് ആഫ്രിക്ക 

ഇന്ത്യ മുന്‍പില്‍ വെച്ച 212 റണ്‍സ് 5 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക മറികടന്നു

ഫോട്ടോ: പിടിഐ
Last Updated :20 January 2024, 9:02 am IST

ഡല്‍ഹി: ദസനേയും ഡേവിഡ് മില്ലറേയും വീഴ്ത്താനാവാതെ വന്നതോടെ പരമ്പരയിലെ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോല്‍വി. ഇന്ത്യ മുന്‍പില്‍ വെച്ച 212 റണ്‍സ് 5 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക മറികടന്നു. സൗത്ത് ആഫ്രിക്കയുടെ ട്വന്റി20യിലെ ഏറ്റവും വലിയ ചെയ്‌സ് ജയമാണ് ഇത്. 

സൗത്ത് ആഫ്രിക്കയുടെ ആദ്യ മൂന്ന് ബാറ്റേഴ്‌സിനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ മടക്കാന്‍ ഇന്ത്യക്കായി. ഇതോടെ സമ്മര്‍ദത്തിലേക്ക് സൗത്ത് ആഫ്രിക്ക വീണു. ക്രീസിലേക്ക് എത്തിയപ്പോള്‍ ബൗണ്ടറി കണ്ടെത്താനാവാതെ ഡോട്ട് ബോളുകള്‍ തുടരെ വരുന്നത് ഡസന്റേയും സമ്മര്‍ദം കൂട്ടി. എന്നാല്‍ ഡേവിഡ് മില്ലര്‍ക്ക് ബൗണ്ടറി കണ്ടെത്താനായതോടെ ഡസനും പിന്നെ കത്തി കയറി. 

131 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഡേവിഡ് മില്ലറും ദസനും ചേര്‍ന്ന് കണ്ടെത്തിയത്. 46 പന്തില്‍ നിന്ന് 7  ഫോറും അഞ്ച് സിക്‌സും സഹിതമാണ് ദസന്‍ 75 റണ്‍സ് എടുത്തത്. ഡേവിഡ് മില്ലര്‍ ഐപിഎല്ലിലെ ഫോം തുടര്‍ന്നപ്പോള്‍ അടിച്ചെടുത്തത് 31 പന്തില്‍ നിന്ന് 64 റണ്‍സ്. നാല് ഫോറും അഞ്ച് സിക്‌സും ഡേവിഡ് മില്ലറുടെ ബാറ്റില്‍ നിന്ന് വന്നു. 

ഇന്ത്യന്‍ ബൗളര്‍മാരില്‍ ആവേശ് ഖാന്റെ ഇക്കണോമി മാത്രമാണ് 10ല്‍ താഴെയായുള്ളത്. ബാറ്റിങ്ങില്‍ കത്തി കയറിയ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യക്കായി ഒരോവറും എറിഞ്ഞു. എന്നാല്‍ ഹര്‍ദിക്കിന്റെ ഓവറില്‍ 18 റണ്‍സ് ആണ് സൗത്ത് ആഫ്രിക്ക അടിച്ചെടുത്തത്. ഭുവിയും അക്ഷര്‍ പട്ടേലും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ഇന്ത്യ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്കായി ബാറ്റെടുത്തവരെല്ലാം തിളങ്ങി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 48 പന്തുകള്‍ നേരിട്ട് ഇഷാന്‍ 11 ഫോറുകളും മൂന്ന് സിക്‌സും സഹിതം 76 റണ്‍സെടുത്തു. 

റുതുരാജ് ഗെയ്ക്‌വാദ് 15 പന്തില്‍ 23 റണ്‍സെടുത്തു. മൂന്ന് സിക്‌സുകളും താരം പറത്തി. ശ്രേയസ് അയ്യര്‍ 27 പന്തില്‍ 36 റണ്‍സെടുത്തു. ശ്രേയസും മൂന്ന് സിക്‌സും ഒരു ഫോറും നേടി. ക്യാപ്റ്റന്‍ ഋഷഭ് പന്ത് 16 പന്തില്‍ 29 റണ്‍സെടുത്തു. രണ്ട് വീതം സിക്‌സും ഫോറും സഹിതമാണ് ഋഷഭ് ഇത്രയും റണ്‍സെടുത്തത്. 

ഹര്‍ദ്ദിക് പാണ്ഡ്യ 12 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 31 റണ്‍സ് വാരി. ഹര്‍ദ്ദിക് പുറത്താകാതെ നിന്നു. ദിനേഷ് കാര്‍ത്തിക് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ്, ആന്റിച് നോര്‍ക്യ, വെയ്ന്‍ പാര്‍ണല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now