
മദ്യപിച്ച് വാഹനമോടിച്ച കേസ്: ഡേവിഡ് വാര്‍ണര്‍ ജയിലിലേക്ക്?
ബിബിഎല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും തെറിച്ചേക്കും

സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ഓസ്ട്രേലിയന്‍ മുന്‍ ഓപ്പണിങ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ഒമ്പത് മാസം വരെ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്. അഭിഭാഷകനായ ബോബി ഹില്‍ മുഖേനയാണ് വാര്‍ണര്‍ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തിലായിരുന്നു സംഭവം. സിഡ്നിയില്‍ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിലാണ് വാര്‍ണര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഓഗസ്റ്റ് 18ന് കേസില്‍ വിധി പറയും. ഓസ്ട്രേലിയയിലെ നിയമപ്രകാരം, കുറഞ്ഞത് ആറുമാസത്തെ ഡ്രൈവിങ് വിലക്കും 2,200 ഡോളര്‍ വരെ പിഴയും പരമാവധി ഒമ്പത് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
താന്‍ ചെയ്തത് തെറ്റാണെന്ന് വാര്‍ണര്‍ക്ക് ബോധ്യമുണ്ടെന്ന് അഭിഭാഷകന് പ്രതികരിച്ചു. 'ടാക്സി വിളിക്കുന്നതിന് പകരം സ്വന്തമായി കാറോടിച്ചു പോകാന്‍ തീരുമാനിച്ചത് തെറ്റായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. സുഹൃത്തിന്റെ വീട്ടില്‍ വെച്ച് മൂന്ന് ഗ്ലാസ് വൈന്‍ കഴിച്ച ശേഷമാണ് വാര്‍ണര്‍ കാറെടുത്തത്' -അഭിഭാഷകന് പറഞ്ഞു.
കുറ്റം സമ്മതിച്ചതോടെ ബിഗ് ബാഷ് ലീഗില്‍ 'സിഡ്നി തണ്ടര്‍' ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് വാര്‍ണര്‍ തുടരുന്ന കാര്യം അനിശ്ചിതത്വത്തിലായി. ആരോപണം ഗൗരവമുള്ളതാണെന്നും ക്രിക്കറ്റ് ന്യൂ സൗത്ത് വെയില്‍സ് സുരക്ഷിത ഡ്രൈവിങ്ങിനെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും സിഇഒ ലീ ഗെര്‍മന്‍ പ്രതികരിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
David Warner Pleads Guilty To Drink Driving, Faces Prospect Of 9 Month Jail Term
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





