
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തില്‍ ദീപക് ഹൂഡയുടെ അടിസ്ഥാന വില 40 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമായി ഉയര്‍ന്നു. വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതോടെയാണ് ഇത്.
പുതുക്കിയ താര ലേല പട്ടികയില്‍ മൂന്നാം നമ്പര്‍ സെറ്റില്‍ ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റിലാണ് ദീപക് ഹൂഡയുടെ ഇപ്പോഴത്തെ സ്ഥാനം. നേരത്തെ സെറ്റ് നമ്പര്‍ എട്ടില്‍ ആയിരുന്നു. 590 പേരുടെ പട്ടികയാണ് ബിസിസിഐ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ താര ലേലത്തിന്റെ തലേ ദിവസം 10 കളിക്കാരെ കൂടി ഉള്‍പ്പെടുത്തി.
നിവേദന് രാധാകൃഷ്ണനും ശ്രദ്ധാ കേന്ദ്രം
ഓസ്ട്രേലിയയുടെ അണ്ടര്‍ 19 താരം നിവേദന് രാധാകൃഷ്ണന്റെ പേരും താര ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വലത് കയ് കൊണ്ടും ഇടത് കൈകൊണ്ടും ബൗള്‍ ചെയ്യാന്‍ നിവേദന് കഴിയും എന്നതാണ് പ്രത്യേകത. അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയയെ സെമി പിടിക്കാന്‍ സഹായിച്ചത് അഫ്ഗാന് എതിരായ നിവേദന്റെ അര്‍ധ ശതകവും മൂന്ന് വിക്കറ്റ് നേട്ടവുമായിരുന്നു.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നിവേദന് നെറ്റ് ബൗളറായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന് റിക്കി പോണ്ടിങ്ങിന് കീഴിലും നിവേദന് നെറ്റ്സില്‍ പന്തെറിയാന്‍ എത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസികളുടെ ശ്രദ്ധ നിവേദന് പിടിക്കാനാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


