
News Now
ദുബായ്: ആദ്യ ക്വാളിഫയറില് അക്കൗണ്ട് തുറക്കും മുന്പ് ഡല്ഹിയുടെ മൂന്ന് ബാറ്റ്സ്മാന്മാരാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. തുടരെ വിക്കറ്റുകള് വീഴുന്നതിന് ഇടയില് കളിക്കിടെ സ്വയം ട്രോളി ഡല്ഹി ക്യാപിറ്റല്സ് ട്വിറ്ററില് എത്തി.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇടയില് ഡൊണാള്ഡ് ട്രംപില് നിന്ന് വന്ന ട്വീറ്റ് എടുത്താണ് ഡല്ഹി ക്യാപിറ്റല്സ് സ്വയം ട്രോളിയത്. വോട്ടെണ്ണലില് കൃത്രിമം ആരോപിച്ച് വോട്ടെണ്ണല് നിര്ത്തി വെക്കണം എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ട്രംപിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് വിക്കറ്റ് കോളം അപ്ഡേറ്റ് ചെയ്യുന്ന വ്യക്തിയോട് ഞാന് എന്ന് പറഞ്ഞായിരുന്നു ഡല്ഹി ക്യാപിറ്റല്സിന്റെ ട്വീറ്റ്. രണ്ട് ഓവറിന് ഇടയില് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെയും കൃത്യമായ ഇടവേളകളില് ഡല്ഹിയുടെ വിക്കറ്റുകള് വീണുകൊണ്ടിരുന്നു.
Me to the guy updating the wickets column #MIvDC #Dream11IPL #YehHaiNayiDilli https://t.co/WTKYGMPNBS
â Delhi Capitals (Tweeting from ) (@DelhiCapitals) November 5, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






