
കൂട്ടിയിടിച്ച് നിലത്തു വീണു, ക്യാച്ച് നഷ്ടത്തിൽ ക്ലാസനോട് ചൂടായി ജഡേജ; തണുപ്പിച്ച് ധോനി (വീഡിയോ)
ഓവറിലെ ആദ്യ പന്തിൽ മായങ്ക് അഗർവാളിനെ പുറത്താക്കാനുള്ള അവസരമാണ് ജഡേജയ്ക്ക് നഷ്ടമായത്

ചെന്നൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഹെൻറിച് ക്ലാസനോട് ചൂടായി ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജ. ക്യാച്ചെടുക്കാനുള്ള ശ്രമം തടസപ്പെടുത്തിയതാണ് താരത്തെ പ്രകോപിപ്പിച്ചത്. പിന്നാലെ ക്യാപ്റ്റൻ ധോനി അടക്കമുള്ള സഹ താരങ്ങൾ എത്തി ജഡേജയെ ശാന്തനാക്കി.
സൺറൈസേഴ്സ് ബാറ്റിങിനിടെയാണ് സംഭവം. 14ാം ഓവറിൽ പന്തെറിയുകയായിരുന്നു ജഡേജ. ഓവറിലെ ആദ്യ പന്തിൽ മായങ്ക് അഗർവാളിനെ പുറത്താക്കാനുള്ള അവസരമാണ് ജഡേജയ്ക്ക് നഷ്ടമായത്. മായങ്ക് അഗർവാളിന്റെ ബാറ്റിൽ തട്ടി ഉയർന്ന പന്ത് നേരെ ജഡേജയ്ക്ക് കണക്കാക്കി എത്തി. ഇതു പിടിക്കാനുള്ള ശ്രമത്തിനിടെ നോൺസ്ട്രൈക്കറായ ക്ലാസനുമായി ജഡേജ കൂട്ടിയിടിച്ച് വീണു. ക്യാച്ചും നഷ്ടമായി. ഇതിന്റെ കലിപ്പിലായിരുന്നു ജഡേജ ക്ലാസനുമായി തർക്കിച്ചത്.
â Billu Pinki (@BilluPinkiSabu) April 22, 2023
ക്ലാസനോടുള്ള ജഡേജയുടെ കട്ടക്കലിപ്പിന്റെ വീഡിയോ പുറത്തു വന്നു. ഇതേ ഓവറിൽ തന്നെ മായങ്കിനെ ജഡേജ പുറത്താക്കുകയും ചെയ്തു. ജഡേജയുടെ പന്തിൽ ധോനി മായങ്കിനെ സ്റ്റംപിങിലൂടെ മടക്കുകയായിരുന്നു. ഇതിന്റെ ആഘോഷത്തിനിടെയിലും ജഡേജ ക്ലാസനെ നോക്കി ചൂടാകുന്നുണ്ട്. ധോനി താരത്തെ അനുനയിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
മത്സരത്തിൽ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. താരത്തിന്റെ മികവിൽ സൺറൈസേഴ്സിനെ കുറഞ്ഞ സ്കോർ പിടിച്ചു നിർത്താൻ ചെന്നൈയ്ക്ക് സാധിച്ചു. മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയം ചെന്നൈ ആഘോഷിച്ചപ്പോൾ ജഡേജ കളിയിലെ താരമായി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


