ഫൈനല്‍ ഉറപ്പിക്കാന്‍ ധോനിയും പന്തും, ആദ്യ ക്വാളിഫയര്‍ ഇന്ന്; ഡല്‍ഹിക്ക് മുന്‍തൂക്കം

ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും

ധോനി, റിഷഭ് പന്ത്/ഫോട്ടോ: ചെന്നൈ സൂപ്പര്‍ കിങ്‌സ്, ട്വിറ്റര്‍
Last Updated :20 January 2024, 8:50 am IST
Edited by :migrator

ദുബായ്: ഐപിഎല്ലിലെ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇവിടെ ജയിക്കുന്ന ടീമിന് ഫൈനല്‍ ഉറപ്പിക്കാനാവും. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുകളില്‍ ഡല്‍ഹിക്കാണ് ആധിപത്യം. 2020 ഐപിഎല്‍ സീസണ്‍ മുതല്‍ ഡല്‍ഹിയോട് ജയിക്കാന്‍ ചെന്നൈക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണില്‍ 14 കളിയില്‍ നിന്ന് 10 ജയവുമായി പട്ടികയില്‍ ഒന്നാമത് എത്തിയാണ് ഡല്‍ഹി ലീഗ് ഘട്ടം അവസാനിപ്പിച്ചത്. 

ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിലും യുഎഇയിലെ രണ്ടാം പാദത്തിലും ഒരുപോലെ സ്ഥിരത നിലനിര്‍ത്താന്‍ ഡല്‍ഹിക്ക് കഴിഞ്ഞു. എന്നാല്‍ പ്ലേഓഫില്‍ മികവ് കാണിക്കുന്നതില്‍ മുന്‍തൂക്കം ചെന്നൈക്കാണ്. 12 സീസണില്‍ 11 വട്ടവും ചെന്നൈ പ്ലേഓഫില്‍ കടന്നു. ക്വാളിഫയറില്‍ ധോനിയും കൂട്ടരും തോറ്റത് മൂന്ന് വട്ടം മാത്രം. 

ആദ്യ പ്ലേഓഫിന് ഇറങ്ങുമ്പോള്‍ ഡല്‍ഹി നിരയിലേക്ക് സ്‌റ്റോയ്‌നിസ് തിരിച്ചെത്തിയേക്കും. ഡല്‍ഹിയുടെ പേസര്‍മാരാണ് ചെന്നൈയ്ക്ക് പ്രധാനമായും ഭീഷണി. ഡല്‍ഹിയുടെ സൗത്ത് ആഫ്രിക്കന്‍ പേസ് സഖ്യം നോര്‍ജെ-റബാഡ എന്നിവരാണ് സീസണില്‍ ഉടനീളം എതിരാളികള്‍ക്ക് തലവേദന സൃഷ്ടിച്ചത്.  

സാം കറാന് പരിക്കേറ്റെങ്കിലും ചെന്നൈ നിരയും ശക്തമാണ്. റോബിന്‍ ഉത്തപ്പയ്ക്ക് ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ല. ഇതോടെ സുരേഷ് റെയ്‌ന പ്ലേയിങ് ഇലവനിലേക്ക് മടങ്ങി എത്തുമോ എന്ന ആകാംക്ഷയിലുമാണ് ആരാധകര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now