ഇന്ന് രാവിലെ എന്തെങ്കിലും സംഭവിച്ചോ? കളിക്കാരുടെ കൂട്ടപ്പരിക്കില് വിവിഎസ് ലക്ഷ്മണ്
'ഇന്നലെ പ്രസ് കോണ്‍ഫറന്‍സില്‍ കോഹ്ലി ഒന്നും പറഞ്ഞില്ല. സംഭവിച്ചിരിക്കുന്നത് വലിയ തിരിച്ചടിയാണ്'

മുംബൈ: ഇന്ത്യന്‍ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് പരിക്കിനെ തുടര്‍ന്ന് മുംബൈ ടെസ്റ്റ് നഷ്ടമായ സംഭവത്തെ ചോദ്യം ചെയ്ത് മുന്‍ താരം വിവിഎസ് ലക്ഷ്മണ്. ഇന്ന് രാവിലെ എന്തെങ്കിലും സംഭവിച്ചോ എന്നാണ് ലക്ഷ്മണിന്റെ ചോദ്യം.
ഇന്നലെ പ്രസ് കോണ്‍ഫറന്‍സില്‍ കോഹ്ലി ഒന്നും പറഞ്ഞില്ല. സംഭവിച്ചിരിക്കുന്നത് വലിയ തിരിച്ചടിയാണ്. ഇംഗ്ലണ്ട് പര്യടനത്തിലാണ് അക്ഷര്‍ പട്ടേലിന് പരിക്കേറ്റത്. ജഡേജയ്ക്ക് പകരം അക്സര്‍ പട്ടേല്‍ ടീമിലേക്ക് എത്തുകയും പരമ്പരയുടെ താരമാവുകയും ചെയ്തു, ലക്ഷ്മണ് പറഞ്ഞു.
പരിക്ക് മൂന്ന് പ്രധാന കളിക്കാര്‍ക്ക്
മൂന്ന് കളിക്കാര്‍ക്കാണ് ഇന്ത്യന്‍ ടീമില്‍ പരിക്ക്. വൈസ് ക്യാപ്റ്റന്‍ രഹാനെ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ എന്നിവര്‍ക്ക് പരിക്കിനെ തുടര്‍ന്ന് മുംബൈ ടെസ്റ്റ് നഷ്ടമായി. മോശം ഫോമില്‍ തുടരുന്ന ജഡേജയെ ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ശക്തമായിരുന്നു.
മുംബൈയില്‍ ടീമിലേക്ക് കോഹ് ലി തിരിച്ചെത്തുമ്പോള്‍ ആര് പുറത്തേക്ക് പോകും എന്ന തലവേദന ഇന്ത്യക്ക് മുന്‍പിലുണ്ടായി. എന്നാല്‍ രഹാനെയുടെ പരിക്ക് ഫിറ്റ്നസിനെ ബാധിച്ചതോടെ ആ തലവേദന ഒഴിവായി. ശ്രേയസ് അയ്യറിനും ആദ്യ ടെസ്റ്റിലെ മികവിന് ശേഷം രണ്ടാം ടെസ്റ്റില്‍ അവസരം ഉറപ്പാക്കാന്‍ കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

