'നീ കലിപ്പ് മോഡില്‍, പിന്നെ ഞാനെങ്ങനെ ഇടപെടാന്‍?': ഇഷാന്‍ കിഷനോട് അയ്യര്‍

റാഞ്ചി ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ 84 പന്തില്‍ 93 റണ്‍സെടുത്തിരുന്നു

ശ്രേയസ്സ് അയ്യരും ഇഷാന്‍ കിഷനും/ പിടിഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:07 am IST

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ആക്രമിച്ചു കളിച്ചുകൊണ്ടിരുന്ന ഇഷാന്‍ കിഷന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ താരം ശ്രേയസ്സ് അയ്യര്‍. മത്സരശേഷം ശ്രേയസ്സ് അയ്യര്‍ ഇഷാനെ അറിയിച്ചതാണ് ഇക്കാര്യം. 

'എനിക്ക് നിന്നോട് സംസാരിക്കാനും, ആശയവിനിമയം നടത്താനും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ നീ വന്യമായ അക്രമോത്സുക ഭാവത്തില്‍ ആയിരുന്നതിനാല്‍;  നിന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,' ശ്രേയസ്സ് അയ്യര്‍ ചാറ്റില്‍ കുറിച്ചു. 

മത്സരം നല്ല നിലയില്‍ അവസാനിപ്പിച്ചതില്‍ വളരെ സന്തോഷമുണ്ട്. എനിക്ക് നല്ല നിലയില്‍ ബാറ്റു ചെയ്യാന്‍ സാധിച്ചു. അതേസമയം നിനക്ക് സെഞ്ച്വറി നഷ്ടമായതില്‍ ദുഃഖമുണ്ട്. അടുത്ത മത്സരത്തില്‍ സെഞ്ച്വറി കണ്ടെത്താനാകട്ടെയെന്നും ശ്രേയസ്സ് ഇഷാന്‍ കിഷനോട് പറഞ്ഞു. 

റാഞ്ചി ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ 84 പന്തില്‍ 93 റണ്‍സെടുത്തിരുന്നു. ശ്രേയസ്സ് അയ്യര്‍ 113 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ എടുത്ത 161 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now