
പ്രതിഫലം നല്‍കുന്നില്ല, പിസിഎല്ലില്‍ നിന്ന് പിന്മാറി ഫോക്നര്‍; ആജിവനാന്ത വിലക്ക് പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്
പിന്മാറ്റത്തിന് പിന്നാലെ ഫോക്നറിനെ ടൂര്‍ണമെന്റില്‍ നിന്ന് ആജിവനാന്ത കാലത്തേക്ക് വിലക്കി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്

കറാച്ചി: പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് പ്രതിഫലം നല്‍കുന്നില്ലെന്ന് ആരോപിച്ച് പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി ഓസീസ് താരം ജയിംസ് ഫോക്നര്‍. പിന്മാറ്റത്തിന് പിന്നാലെ ഫോക്നറിനെ ടൂര്‍ണമെന്റില്‍ നിന്ന് ആജിവനാന്ത കാലത്തേക്ക് വിലക്കി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്.
1/2
â James Faulkner (@JamesFaulkner44) February 19, 2022
I apologise to the Pakistan cricket fans.
But unfortunately Iâve had to withdraw from the last 2 matches and leave the @thePSLt20 due to the @TheRealPCB not honouring my contractual agreement/payments.
Iâve been here the whole duration and they have continued to lie to me.
പാകിസ്ഥാന് ക്രിക്കറ്റ് ആരാധകരോട് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. രണ്ട് മത്സരം കൂടി ബാക്കി നില്‍ക്കെ എനിക്ക് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. കരാര്‍ വ്യവസ്ഥകളും വേതന വ്യവസ്ഥകളും പാലിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകാത്ത സാഹചര്യത്തിലാണ് പിന്മാറ്റം. ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ ഞാന്‍ ഇവിടെ ഉണ്ട്. എന്നാല്‍ അവര്‍ എന്നോട് തുടര്‍ച്ചയായി കള്ളം പറഞ്ഞു, ഫോക്നര്‍ ട്വിറ്ററില്‍ കുറിച്ചു.
The PCB and Quetta Gladiators have regretfully taken note of Mr James Faulkner's false and misleading accusations and will shortly be releasing a detailed statement on the matter.#HBLPSL7
â Pakistan Cricket (@TheRealPCB) February 19, 2022
എന്നാല്‍ ഫോക്നര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്. ഫോക്നറിന്റെ ടീമായ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും ആരോപണങ്ങള്‍ തള്ളി. ഫോക്നറിന്റെ അച്ചടക്ക ലംഘനത്തിനും പാക് ക്രിക്കറ്റ് ബോര്‍ഡിന് അവമതിപ്പുണ്ടാക്കിയതിനും താരത്തിന് പിസിഎല്ലില്‍ നിന്ന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



