
നായ കടിച്ച് ആശുപത്രിയിൽ; മുൻ ബാഴ്സലോണ താരത്തിനു കോൺഫറൻസ് ലീഗ് മത്സരം നഷ്ടമായി
സ്പാനിഷ് താരം കാർലസ് പെരസിനാണ് നായയുടെ കടിയേറ്റത്

തെസ്‍ലോനികി: നായയുടെ കടിയേറ്റതിനെ തുടർന്നു സ്പാനിഷ് ഫുട്ബോൾ താരം കാർലസ് പെരസിനു യുവേഫ കോൺഫറൻസ് ലീഗ് യോഗ്യതാ പോരാട്ടം നഷ്ടമായി. മുൻ ബാഴ്സലോണ താരം കൂടിയായ കാർലസ് പെരസ് നിലവിൽ ഗ്രീക്ക് ക്ലബ് എരിസ് എഫ്സിയുടെ താരമാണ്. കഴിഞ്ഞ ദിവസം അസർബൈജാൻ ക്ലബ് അരസ് നക്സിവനുമായുള്ള പോരാട്ടമാണ് നായ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നു കളിക്കാൻ സാധിക്കാതെ പോയത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ താരത്തിനു ശസ്ത്രക്രിയയും വേണ്ടി വന്നു.
തന്റെ വളർത്തു നായയുമായി പുറത്തു നടക്കാനിറങ്ങിയതായിരുന്നു പെരസ്. അപ്രതീക്ഷിതമായി മറ്റൊരു നായ പെരസിന്റെ നായയെ ആക്രമിച്ചു. ഇരു നായകളേയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിനു കടിയേറ്റത്. പിന്നാലെ പെരസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താരത്തിനു രണ്ടാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതോടെയാണ് താരം മത്സരത്തിൽ നിന്നു വിട്ടു നിൽക്കാൻ തീരുമാനിച്ചത്. ഇക്കാര്യങ്ങൾ താരം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. മത്സരം 2-2നു സമനിലയിൽ പിരിഞ്ഞു.
WHAT TO READ NEXT

ജയിക്കാൻ 1 ബോള്‍ 3 റണ്‍സ്, ഫോറടിച്ച് ഹോൾഡർ 'ഹീറോയിസം'! (വിഡിയോ)
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
dog bite, Spanish footballer Carles Perez, Carles Perez injury: Carles Perez, ex-Barcelona and current Aris Thessaloniki winger, was sidelined by a groin injury from a dog attack.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



