
'ക്യാപ്റ്റന്മാരെ തിടുക്കപ്പെട്ട് പുറത്താക്കരുത്'- പാക് ക്രിക്കറ്റ് ബോര്‍ഡിനോട് കേസ്റ്റനും ഗില്ലെസ്പിയും
എല്ലാ ഫോര്‍മാറ്റിലും സമീപ കാലത്ത് പാകിസ്ഥാന്റെ പ്രകടനം പരമ ദയനീയം

ഇസ്ലാമബാദ്: ക്യാപ്റ്റന്മാരെ തിടുക്കപ്പെട്ട് പുറത്താക്കരുതെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനോടു വ്യക്തമാക്കി പരിശീലകരായ ഗാരി കേസ്റ്റനും ജാസന്‍ ഗില്ലെസ്പിയും. പാക് ടീമിന്റെ വൈറ്റ് ബോള്‍ പരിശീലകനാണ് കേസ്റ്റന്. ടെസ്റ്റില്‍ ഗില്ലെസ്പിയാണ് ടെസ്റ്റ് കോച്ച്.
ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങളില്‍ സമീപ കാലത്തെ പാക് ടീമിന്റെ പ്രകടനം പരമ ദയനീയമാണ്. ഇതോടെയാണ് പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ബാബര്‍ അസമിനേയും ടെസ്റ്റ് നായക സ്ഥാനത്തു നിന്നു ഷാന്‍ മസൂദിനേയും മാറ്റാന്‍ പിസിബി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. അതിനിടെയാണ് പരിശീലകര്‍ നിലപാട് വ്യക്തമാക്കിയത്.
2023ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ ബാബറിനെ വൈറ്റ് ബോള്‍ നായക സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. പകരക്കാരനാക്കിയത് ഷഹീന് ഷാ അഫ്രീദിയെ. എന്നാല്‍ താരവും ക്ലച്ച് പിടിക്കാതെ വന്നതോടെ വീണ്ടും ബാബറിനെ തന്നെ നായകനാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടെസ്റ്റ് ക്യാപ്റ്റന്‍സി നേരത്തെ ഒഴിഞ്ഞ ബാബറിനു പകരമാണ് ഷാന്‍ മസൂദിനെ നായകനായി അവരോധിച്ചത്. എന്നാല്‍ ഒരു മുന്നേറ്റവും ടീമിനുണ്ടായില്ല. സമീപ ദിവസമാണ് തുടരെ രണ്ട് ടെസ്റ്റുകള്‍ തോറ്റ് ബംഗ്ലാദേശിനോടു ചരിത്രത്തിലാദ്യമായി പാകിസ്ഥാന് പരമ്പര കൈവിട്ട് നാണംകെട്ടത്. ഇതോടെയാണ് ഷാന്‍ മസൂദിനേയും മാറ്റാന്‍ ആലോചനകള്‍ വന്നത്.
ഇതിനെയാണ് പരിശീലകര്‍ ചോദ്യം ചെയ്യുന്നത്. ക്യാപ്റ്റന്മാരെ തിടുക്കപ്പെട്ട് മാറ്റുന്നത് ഗുണം ചെയ്യില്ല. ഇരു നായകര്‍ക്കും സമയം നല്‍കണം. കേസ്റ്റനും ഗില്ലെസ്പിയും ഒരേ സ്വരത്തില്‍ പറയുന്നു. ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ച വേണമെന്നു ഇരുവരും ബോര്‍ഡിനെ അറിയിച്ചു.
ക്യാപ്റ്റന്മാരെ മാറ്റുന്നതു സംബന്ധിച്ചു ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് പിസിബിയോടു അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ടീമുകളുടെ ഉടച്ചു വാര്‍ക്കല്‍ സംബന്ധിച്ചു ബോര്‍ഡിനു വ്യക്തമായ പദ്ധതികളുണ്ട്. പരിശീലകരുമായി ചര്‍ച്ച ചെയ്തു ഇക്കാര്യത്തില്‍ രൂപ രേഖയുണ്ടാക്കും. ഇതിനായി സമീപ ദിവസങ്ങളില്‍ ക്യാംപ് നടത്താനുള്ള പദ്ധതികളും ബോര്‍ഡ് നടത്തുമെന്നും അധികൃതര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Related News


'കൈക്കോട്ടും കണ്ടിട്ടില്ല' പാടേണ്ടിയിരുന്നത് ഞാന്‍, വേഷമുണ്ടേലേ പാടുവെന്ന് വിനീതിനോട് പറഞ്ഞു: മഞ്ജു വാര്യര്‍

ടീം വിവരങ്ങൾ ചോർത്തി; മുഹമ്മദ് റിസ്വാൻ, ഇമാം ഉൾ ഹഖ് എന്നിവർക്കെതിരെ അന്വേഷണം

