ബംഗ്ലാദേശിന് എതിരെ 145 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 45-4 എന്ന നിലയില്‍

ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:10 am IST

News Now

ധാക്ക: ബംഗ്ലാദേശിന് എതിരെ 145 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 45-4 എന്ന നിലയില്‍. 29-3 എന്ന നിലയിലേക്ക് വീണതിന് പിന്നാലെ അക്ഷര്‍ പട്ടേലിനേയും ജയദേവ് ഉനദ്കട്ടിനേയും ഇന്ത്യ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറ്റി. 

100 റണ്‍സ് ആണ് ഇന്ത്യക്ക് ജയിക്കാന്‍ ഇനി വേണ്ടത്. നാലാം ദിനം ആദ്യ സെഷനില്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമില്ലാതെ പിടിച്ചുനിന്നാല്‍ ഇന്ത്യക്ക് വലിയ അപകടങ്ങളില്ലാതെ ജയത്തിലേക്ക് എത്താം. ജയിച്ചാല്‍ 2-0ന് പരമ്പര തൂത്തുവാരി ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷയും സജീവമാക്കാം. 

കോഹ്‌ലിക്ക് നേടാനായത് ഒരു റണ്‍ മാത്രം

രണ്ട് റണ്‍സ് എടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം മടങ്ങിയത്. ശുഭ്മാന്‍ ഗില്‍ ഏഴ് റണ്‍സും ചേതേശ്വര്‍ പൂജാര ആറ് റണ്‍സും എടുത്ത് മടങ്ങി. വിരാട് കോഹ്‌ലിക്ക് 22 പന്തില്‍ നിന്ന് നേടാനായത് ഒരു റണ്‍ മാത്രം. 26 റണ്‍സുമായി അക്ഷര്‍ പട്ടേലും 3 റണ്‍സുമായി ഉനദ്കട്ടുമാണ് ക്രീസില്‍. 

ഒന്നാം ഇന്നിങ്‌സില്‍ മികവ് കാണിച്ച ഋഷഭ് പന്തും ശ്രേയസ് അയ്യരും ബാറ്റിങ്ങിന് ഇറങ്ങാനുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. പൂജാരയേയും ഗില്ലിനേയും കോഹ്‌ലിയേയും മടക്കി മെഹ്ദി ഹസനാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates