
മദ്യലഹരിയില്‍ മുംബൈ താരം, 15ാം നിലയിലെ ബാല്‍ക്കണിയില്‍ വെച്ച് കെട്ടിപ്പിടിച്ചു; പിടിത്തും വിട്ടിരുന്നെങ്കില്‍? നടുക്കുന്ന ഓര്‍മയുമായി ചഹല്‍
ബാംഗ്ലൂര്‍ താരത്തില്‍ നിന്ന് നേരിട്ട അനുഭവം വെളിപ്പെടുത്തി രാജസ്ഥാന് റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍
മുംബൈ: മുംബൈ ഇന്ത്യന്സിനൊപ്പമായിരിക്കുമ്പോള് മുംബൈ താരത്തില്‍ നിന്ന് നേരിട്ട അനുഭവം വെളിപ്പെടുത്തി രാജസ്ഥാന് റോയല്‍സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. മദ്യലഹരിയിലായിരുന്ന മുംബൈ താരം 15ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് തന്നെ ആലിംഗനം ചെയ്ത സംഭവത്തെ കുറിച്ചാണ് ചഹല്‍ പറയുന്നത്.
2013ല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നില്‍ക്കുമ്പോഴാണ് സംഭവം. ബംഗളൂരുവില്‍ ഞങ്ങള്‍ക്ക് മത്സരമുണ്ടായി. അതിന് ശേഷം ഗെറ്റ്ടുഗതറും. അവിടെ ഒരു മുംബൈ താരം അമിതമായി മദ്യപിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. എന്നെ ഒരുപാട് നേരം അദ്ദേഹം നോക്കിയിരുന്നു. പിന്നാലെ എന്നെ വിളിച്ച് ബാല്‍ക്കണിയിലേക്ക് കൊണ്ടുപോയി കെട്ടിപ്പിടിച്ചു.
Royalsâ comeback stories ke saath, aapke agle 7 minutes hum #SambhaalLenge #RoyalsFamily | #HallaBol | @goeltmt pic.twitter.com/RjsLuMcZhV
â Rajasthan Royals (@rajasthanroyals) April 7, 2022
15ാം നിലയിലെ ബാല്‍ക്കണിയില്‍ വെച്ചായിരുന്നു. എന്റെ ഗ്രിപ്പ് നഷ്ടപ്പെട്ടിരുന്നെങ്കില്‍...പെട്ടെന്ന് തന്നെ കുറച്ചു പേര് വന്ന ആ സാഹചര്യം കൈകാര്യം ചെയ്തു. ഞാന്‍ വല്ലാതെ പേടിച്ചിരുന്നു. അവര്‍ എനിക്ക് വെള്ളം നല്കി. അവിടെ നിന്ന് ഞാന്‍ മനസിലാക്കി എവിടെ പോയാലും നമ്മുടെ ഉത്തരവാദിത്വം നമുക്ക് മാത്രമായിരിക്കുമെന്ന്...ചഹല്‍ പറയുന്നു.
ഒരു സീസണ് മാത്രമാണ് മുംബൈ ഇന്ത്യന്‍സിനൊപ്പം ചഹല്‍ കളിച്ചത്. ആ സീസണില്‍ ഒരു മത്സരം മാത്രമാണ് ചഹലിന് കളിക്കാനായത്. 2013 സീസണിന് ശേഷം ആര്‍സിബിയിലേക്ക് എത്തിയ ചഹല്‍ 2022 സീസണ് വരെ അവിടെ തുടര്‍ന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


