റൂട്ടിന്റെ അടങ്ങാത്ത ലോര്‍ഡ്‌സ് പ്രണയം! 6ാം സെഞ്ച്വറി, ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 7ന് 358

England vs Sri Lanka 2nd Test
ജോ റൂട്ട്എക്സ്
Edited by :renjith.k
Last Updated :30 ഓഗസ്റ്റ് 2024, 12:27 pm IST

ലണ്ടന്‍: വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്തോടുള്ള ജോ റൂട്ടിന്റെ പ്രണയം അവിരാമം തുടരുന്നു. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി റൂട്ട് കളം വാണു.

റൂട്ടിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് ഒന്നാം ദിനം കളി അവസാനിച്ചപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍.

206 പന്തില്‍ 18 ഫോറുകള്‍ സഹിതം റൂട്ട് 143 റണ്‍സ് കണ്ടെത്തി. ഇതോടെ ഒരു അനുപമ നേട്ടവും റൂട്ട് സ്വന്തമാക്കി. ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇംഗ്ലണ്ട് താരങ്ങളുടെ പട്ടികയില്‍ റൂട്ടും ഇടംപിടിച്ചു. മുന്‍ ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവരാണ് നേരത്തെ ഈ പട്ടികയിലുള്ളവര്‍. മൂവരും ആറ് സെഞ്ച്വറികളാണ് ലോര്‍ഡ്‌സില്‍ അടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 74 റണ്‍സുമായി ഗസ് അറ്റ്കിന്‍സനും 20 റണ്‍സുമായി മാത്യു പോട്‌സുമാണ് ക്രീസില്‍. റൂട്ടിനു പുറമെ ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് (40), ഹാരി ബ്രൂക് (33) എന്നിവരും പിടിച്ചു നിന്നു.

ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ, മിലന്‍ രത്‌നായകെ, ലഹിരു കുമാര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പ്രഭാത് ജയസൂര്യ ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now