ടോസ് ഇംഗ്ലണ്ടിന്; ഇന്ത്യയ്ക്ക് ബാറ്റിങ്; ശാര്‍ദുലിന് പകരം ഇഷാന്ത്

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 8:47 am IST

News Now

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ഇംഗ്ലണ്ടിന്. ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങിന് അയച്ചു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ആദ്യ പോരാട്ടം സമനിലയില്‍ കലാശിച്ചതിനാല്‍ ഇരു പക്ഷവും വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നില്‍ കാണുന്നില്ല.

ഒന്നാം ടെസ്റ്റില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ ശാര്‍ദുല്‍ ഠാക്കൂറിന് പകരം ഇഷാന്ത് ശര്‍മ ടീമില്‍ ഇടം പിടിച്ചു. ആര്‍ അശ്വിന് ഇത്തവണയും ഇടമില്ല.  

ഇംഗ്ലണ്ട് നിരയില്‍ പരിക്കേറ്റ സ്റ്റുവര്‍ട്ട് ബ്രോഡ് കളിക്കാനിറങ്ങില്ല. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ അന്തിമ ഇലവനില്‍ ഉണ്ട്. മൊയീന്‍ അലി, ഹസീബ് ഹമീദ്, മാര്‍ക്ക് വുഡ്  എന്നിവര്‍ ടീമിലിം പിടിച്ചു. ബ്രോഡിന് പുറമെ സക് ക്രൗളി, ഡാന്‍ ലോറന്‍സസ് എന്നിവരും ടീമില്‍ ഇല്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates