ഇംഗ്ലണ്ടിന്റെ 100 ബോള്‍ ക്രിക്കറ്റ്; ഇന്ത്യ അണ്ടര്‍ 23 കളിക്കാരെ അയച്ചേക്കും

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത അണ്ടര്‍ 23 കളിക്കാരെയാണ് അയക്കുക

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST
Edited by :migrator

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിക്കുന്ന ദി ഹണ്‍ട്രഡ് ലീഗിലേക്ക് ഇന്ത്യ അണ്ടര്‍ 23 കളിക്കാരെ അയച്ചേക്കും. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത അണ്ടര്‍ 23 കളിക്കാരെയാണ് അയക്കുക. 

നിലവില്‍ വിരമിച്ച കളിക്കാര്‍ അല്ലാതെയുള്ളവര്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. ദി ഹണ്‍ട്രഡ് ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍ ഈ വര്‍ഷം നടക്കും. അണ്ടര്‍ 23 കളിക്കാരെ ടൂര്‍ണമെന്റിനായി അയക്കുന്നത് സംബന്ധിച്ച് ബിസിസിഐയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. 

മാര്‍ച്ച് മാസം മുഴുവനായി ഐപിഎല്ലിനായി ഉപയോഗപ്പെടുത്താനും ബിസിസിഐ ആലോചിക്കുന്നു. അടുത്ത സീസണ്‍ മുതല്‍ രണ്ട് പുതിയ ടീമുകള്‍ കൂടി ഐപിഎല്ലിലേക്ക് എത്തിയേക്കും. ഈ സാഹചര്യത്തില്‍ ഐപിഎല്‍ ദിവസങ്ങള്‍ കൂടും. 

രണ്ട് മത്സരങ്ങള്‍ ഒരു ദിവസം നടത്തേണ്ടി വരുന്ന സാഹചര്യവും കൂടും. ഇത് ബ്രോഡ്കാസ്‌റ്റേഴ്‌സിന് മേല്‍ സമ്മര്‍ദം കൂട്ടുന്നതാണ്. കോവിഡിന്റെ സാഹചര്യത്തില്‍ കൂടി രാജ്യാന്തര ടൂര്‍ പ്രോഗ്രാമുകളുമായി ഒത്തുപോകാന്‍ മാര്‍ച്ച് മാസം ഐപിഎല്ലിനായി പൂര്‍ണമായും ഉപയോഗിക്കുന്നത് പരിഗണിക്കുകയാണ് ബിസിസിഐ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now