
News Now
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
അർഷ്ദീപിന് പകരം 'ഭുവനേശ്വര് കുമാര്' ഇന്ത്യന് ടീമില്!

ന്യൂഡല്ഹി: റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് 2021 ഐപിഎല് സീസണിന് മുന്പായി ഒഴിവാക്കിയ കളിക്കാരുടെ പട്ടികയില് ഇന്ത്യന് മുന് താരം പാര്ഥീവ് പട്ടേലിന്റെ പേരുമുണ്ട്. റിലീസ് ലിസ്റ്റില് തന്റെ പേര് കണ്ടതിന് പിന്നാലെ ആര്സിബിയെ ട്രോളി എത്തുകയാണ് പാര്ഥീവ് ഇപ്പോള്.
വിരമിച്ചതിന് ശേഷം ഒഴിവാക്കപ്പെട്ടത് വലിയ ബഹുമതിയായി കരുതുന്നു. നന്ദി ആര്സിബി എന്നാണ് പാര്ഥീവ് ട്വിറ്ററില് കുറിച്ചത്. എല്ലാ ഫോര്മാറ്റില് നിന്നും വിരമിച്ച പാര്ഥീവ് പട്ടേല് ആണ് സ്ക്വാഡില് നിന്നും റിലീസ് ചെയ്യപ്പെടുന്ന മറ്റൊരു താരം എന്നാണ് ആര്സിബിയുടെ പ്രസ്താവനയില് പറയുന്നത്.
An absolute honour to be released after being retired . ... thank you @RCBTweets
â parthiv patel (@parthiv9) January 20, 2021
വിരമിക്കല് പ്രഖ്യാപനത്തെ തുടര്ന്ന് മുംബൈ ഇന്ത്യന്സും, ചെന്നൈ സൂപ്പര് കിങ്സും താരങ്ങളെ പ്ലേയിങ് ഇലവനില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഷെയ്ന് വാട്സനെ ചെന്നൈ ഒഴിവാക്കിയപ്പോള് മലിംഗയെയാണ് മുംബൈ റിലീസ് ചെയ്തത്.
2018 മുതലാണ് പാര്ഥീവ് പട്ടേല് ആര്സിബിക്ക് വേണ്ടി കളിച്ചത്. എന്നാല് വിരമിക്കല് പ്രഖ്യാപനത്തിന് ശേഷം ആര്സിബി ക്യാപ്റ്റന് വിരാട് കോഹ് ലിയേക്കാള് മികച്ച നായകന് രോഹിത് ശര്മയാണെന്ന് പട്ടേല് പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


