
'കുടുംബാംഗങ്ങളെ ജയിലിലടയ്ക്കും, ഉപദ്രവിക്കും'; ദേശിയ ഗാനം ആലപിക്കാന്‍ ഇറാന്‍ താരങ്ങള്‍ക്ക് ഭീഷണി
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇറാന്‍ കളിക്കാര്‍ ദേശിയ ഗാനം ആലപിക്കാന്‍ തയ്യാറായിരുന്നില്ല
ദോഹ: ലോകകപ്പില്‍ ദേശിയ ഗാനം ആലപിക്കാന്‍ ഇറാന്‍ കളിക്കാര്‍ തയ്യാറായത് കുടുംബാംഗങ്ങളെ ജയിലിലടക്കുമെന്ന ഭീഷണിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. അമേരിക്കയോടേറ്റ തോല്‍വി ഇറാനില്‍ ജനങ്ങള്‍ ആഘോഷിക്കുന്നതിന് ഇടയിലാണ് കളിക്കാരെ ഇറാന്‍ ഭരണകൂടം ഭീഷണിപ്പെടുത്തിയതായുള്ള വാര്‍ത്ത വരുന്നത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇറാന്‍ കളിക്കാര്‍ ദേശിയ ഗാനം ആലപിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ ദേശിയ ഗാനം ആലപിക്കാന്‍ ഇറാന്‍ കളിക്കാര്‍ തയ്യാറായി. കളിക്കാരുടെ കുടുംബാംഗങ്ങളെ ജയിലിലടക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും എന്ന ഭീഷണിയെ തുടര്‍ന്നാണ് അവര്‍ ഇതിന് തയ്യാറായത് എന്നാണ് റിപ്പോര്‍ട്ട്.
#BREAKING: Iran national team players choose not to sing national anthem at World Cup match; some of the Iranian crowed booing their own national anthem pic.twitter.com/RYPvgHMNUi
â Amichai Stein (@AmichaiStein1) November 21, 2022
മത്സരത്തിന് മുന്‍പ് ഇറാനിയന്‍ റെവലൂഷ്യനറി ഗാര്‍ഡുമായി കളിക്കാര്‍ക്ക് കൂടിക്കാഴ്ച നടത്തേണ്ടി വന്നു. ഇറാന്റെ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സാ അമിനിയുടെ മരണത്തെ തുടര്‍ന്ന് രാജ്യം പുകയുന്നതിന് ഇടയിലാണ് ഇറാന്‍ ഫുട്‌ബോള്‍ ടീം ലോകകപ്പ് കളിക്കാനെത്തിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ഇറാനെ യുഎസ്എ തോല്‍പ്പിച്ചത്. അമേരിക്കയോട് ഇറാന്‍ തോറ്റത് ഇറാനിലെ ജനങ്ങള്‍ ആഘോഷിക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


