
News Now
GATE സ്കോറുണ്ടോ?, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ

'ജസ്റ്റിൻ സെൽവരാജ് എസ് ജെ സൂര്യ ആയത് ഇങ്ങനെ'; പേരിന് പിന്നിലെ കഥ പറഞ്ഞ് നടൻ

തൃശൂർ കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്; അയൽവാസി കസ്റ്റഡിയിൽ

ഡ്യുവല് ചാനല് എബിഎസ്, ടിഎഫ്ടി കണ്സോള്, മൂന്ന് ലക്ഷം രൂപയില് താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്

പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ പോരാട്ടങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ ബിസിസിഐ തീരുമാനം. സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണിത്.
ടെസ്റ്റ് പരമ്പരക്കും ടി20 പരമ്പരക്കും ശേഷം നടക്കുന്ന ഏകദിന പരമ്പരക്ക് മഹാരാഷ്ട്രയിലെ പൂനെ ആണ് വേദിയാവുന്നത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. മാർച്ച്, 23, 26, 28 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ഏകദിന പരമ്പരക്ക് മുന്നോടിയായി മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണവിധേയമായില്ലെങ്കിൽ അഹമ്മദാബാദിൽ തന്നെ ഏകദിന മത്സരങ്ങളും കളിക്കുന്ന കാര്യവും ബിസിസിഐ പരിഗണിക്കുന്നുണ്ട്.
ഇംഗ്ലണ്ട് ടീമിന് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള സൗകര്യാർത്ഥം ഏകദിന പരമ്പരയിലെ അവസാന മത്സരം പൂനെയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി ആലോചിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിനു ശേഷം ഇതേ വേദിയിൽ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ഇതിനു ശേഷമാകും ഏകദിന പരമ്പരക്കായി ഇരു ടീമുകളും പൂനെയിലെത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


