ആദ്യ പകുതി ഗോള്‍രഹിതം; പന്തടക്കത്തിലും പാസിങിലും മുന്നില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ്

ആദ്യ പകുതി ഗോള്‍രഹിതം; പന്തടക്കത്തിലും പാസിങിലും മുന്നില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ്

Last Updated :20 January 2024, 8:33 am IST

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിലെ ആദ്യ പോരാട്ടത്തിന്റെ ഒന്നാം പകുതിയില്‍ ഗോളടിക്കാതെ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും. പുതിയ പരിശീലകന്റെ കീഴില്‍ മികച്ച കളിയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ പുറത്തെടുത്തത്. അടിമുടിയുള്ള ടീമിന്റെ മാറ്റം കളത്തില്‍ പ്രകടമാണ്. 

പന്തടക്കത്തിലും പാസിങിലും ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടു നിന്നു. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചെങ്കിലും അതൊന്നും ഫിനിഷ് ചെയ്യാന്‍ സാധിക്കാതെ പോയി. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ ബംബോലിം സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 

സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റന്‍. അല്‍ബിനോ ഗോമസ്, കെ പ്രശാന്ത്, കോസ്റ്റ, ബകാരി കോനെ, നോങ്ഡാംപ നാവോരെം, ജെസ്സെല്‍ കാര്‍നെയ്റോ, സഹല്‍ അബ്ദുള്‍ സമദ്, സെര്‍ജിയോ സിഡോഞ്ച, വിന്‍സെന്റ് ഗോമസ്, ഋത്വിക് ദാസ്, ഗാരി കൂപ്പര്‍ എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. 

പ്രീതം കോട്ടലാണ് കൊല്‍ക്കത്തയുടെ നായകന്‍. അരിന്ദം ഭട്ടാചാര്യ, മുന്‍ ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിങ്കാന്‍, ടിറി, പ്രീതം കോട്ടല്‍, പ്രബിര്‍ ദാസ്, പ്രണോയ് ഹാല്‍ദര്‍,  ഹാവി ഹെര്‍ണാണ്ടസ്, കാള്‍ മക്ഹഗ്, എഡു ഗാര്‍സിയ, മൈക്കിള്‍ സൂസായ്രാജ്, റോയ് കൃഷ്ണ എന്നിവര്‍ എ.ടി.കെയുടെ ആദ്യ ഇലവനില്‍ കളിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now