
ഗബ്ബയിലെ കോട്ട തകര്‍ത്ത് ഇന്ത്യയുടെ കുതിപ്പ്; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത്, ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാമത്
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ കുതിച്ച് കയറിയത് മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാമതേക്ക്
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നേടിയതോടെ ടെസ്റ്റ് റാങ്കിങ്ങില്‍ കുതിച്ച് ഇന്ത്യ. ഓസ്ട്രേലിയയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ കുതിച്ച് കയറിയത് മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാമതേക്ക്.
ഗബ്ബയിലെ ഓസ്ട്രേലിയയുടെ ഉരുക്കു കോട്ട തകര്‍ക്കാന്‍ ഗില്ലും റിഷഭ് പന്തും മുന്പില് നിന്നപ്പോള്‍ 1988ന് ശേഷം ആദ്യമായി ആതിഥേയര്‍ ഗബ്ബയില്‍ തോറ്റു. ഗബ്ബയിലെ ജയത്തോടെ 30 പോയിന്റാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ലഭിച്ചത്.
India on
â ICC (@ICC) January 19, 2021
After the hard-fought win at The Gabba, India move to the No.1 spot in ICC World Test Championship standings
Australia slip to No.3 #WTC21 pic.twitter.com/UrTLE4Rui0
ഇതോടെ ഇന്ത്യയുടെ പോയിന്റ് 430 ആവുകയും, പോയിന്റ് ശരാശരി 71.7ലേക്ക് എത്തുകയും ചെയ്തു. മൂന്നാമതുള്ള ഓസ്ട്രേലിയക്ക് 332 പോയിന്റും, 69.32 പോയിന്റ് ശരാശരിയുമാണ് ഉള്ളത്. ന്യൂസിലാന്‍ഡ് ആണ് രണ്ടാം സ്ഥാനത്ത്. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശന സാധ്യത ഇന്ത്യ വീണ്ടും സജീവമാക്കി.
ഗബ്ബയില്‍ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. കളി സമനിലയില്‍ പിരിയാന്‍ 18 പന്തുകള്‍ ബാക്കി നില്‍ക്കെ റിഷഭ് പന്ത് ബൗണ്ടറിയിലൂടെ ഇന്ത്യയെ ജയം തൊടീച്ചു. 91 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും, ജയം എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്‍വാങ്ങാതെ ബാറ്റ് ചെയ്ത റിഷഭ് പന്തുമാണ് ഇന്ത്യക്ക് ജയം നേടിത്തന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



