
സ്വര്‍ണത്തിന് പിന്നാലെ വെങ്കലവും; പാരാലിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അവനി
100 മീറ്റര്‍ എയര്‍ റൈഫിളില്‍ 19കാരിയായ അവനി ടോക്യോയില്‍ സ്വര്‍ണം നേടിയിരുന്നു

ടോക്യോ: പാരാലിംപിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്എച്ച് 1 വിഭാഗത്തില്‍ അവനി ലേഖറാണ് വെങ്കലം നേടിയത്. ടോക്യോയിലെ അവനിയുടെ രണ്ടാമത്തെ മെഡലാണ് ഇത്.
ടോക്യോ പാരാലിംപിക്സിലെ ഇന്ത്യയുടെ 12ാം മെഡലാണ് ഇത്. ഇതോടെ പോയിന്റ് പട്ടികയില്‍ 36ാം സ്ഥാനത്തേക്ക് ഇന്ത്യ എത്തി. 100 മീറ്റര്‍ എയര്‍ റൈഫിളില്‍ 19കാരിയായ അവനി ടോക്യോയില്‍ സ്വര്‍ണം നേടിയിരുന്നു. രണ്ട് പാരാലിംപിക്സ് സ്വര്‍ണം നേടുന്ന ആദ്യ വനിതാ എന്ന നേട്ടവും ഇവിടെ അവനി സ്വന്തമാക്കി.
#ShootingParaSport Update#IND Para shooter @AvaniLekhara finishes R8 Womenâs 50m Rifle 3P SH1 Qualification at 2nd position with 1176 points and qualifies for the final
â SAI Media (@Media_SAI) September 3, 2021
The final is at 10:00 am (IST) today. Stay tuned and continue to #Cheer4India
#Praise4Para #Paralympics pic.twitter.com/n90m7dZvYC
445.9 എന്ന സ്കോര്‍ കണ്ടെത്തിയതോടെയാണ് വെങ്കലം നേടാനായത്. ഇന്ന് ഇന്ത്യ ടോക്യോയില്‍ നേടുന്ന രണ്ടാമത്തെ മെഡലാണ് ഇത്. പുരുഷന്മാരുടെ ഹൈജമ്പില്‍ പ്രവീണ്‍ കുമാര്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


