മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് അസമിൽ; ഹബ്​ലോട്ട്​ വാച്ച്​ കണ്ടെത്തി, അറസ്റ്റ്

വാസിദ്​ ഹുസൈൻ എന്നയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് വാച്ച് കണ്ടെടുത്തത്

ഡീഗോ മറഡോണ/ ചിത്രം: എഎഫ്പി
Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST

ഗുവാഹത്തി: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മോഷണം പോയ ആഡംബര വാച്ച് ​അസമിൽ കണ്ടെത്തി​. രഹസ്യ വിവരത്തിൻറെ അടിസ്​ഥാനത്തിൽ ശിവസാഗറിലെ വാസിദ്​ ഹുസൈൻ എന്നയാളുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് വാച്ച് കണ്ടെടുത്തത്. മുഖ്യപ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തു. 

ദുബായ് പൊലീസിൽനിന്ന്​ ​കേന്ദ്ര ഏജൻസിക്ക്​ ലഭിച്ച വിവരത്തിൻറെ അടിസ്​ഥാനത്തിലായിരുന്നു പൊലീസിൻറ തിരച്ചിൽ. മറഡോണ ഉപയോഗിച്ചിരുന്ന സാധനങ്ങൾ സൂക്ഷിച്ചിരുന്ന ദുബായിലെ കമ്പനിയിലെ സുരക്ഷാ ജീവനക്കാരിൽ ഒരാളായിരുന്നു വാസിദ്​. കുറച്ച് ദിവസം ജോലി ചെയ്ത ശേഷം അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ അവധിയെടുത്ത് ഇയാൾ അസമിലേക്ക് മടങ്ങി. മറഡോണ ഒപ്പുവെച്ച ലിമിറ്റഡ്​ എഡിഷൻ ഹബ്​ലോട്ട്​ വാച്ച്​ ഇയാൾ മോഷ്​ടിക്കുകയായിരുന്നു. 

ദുബൈ പൊലീസിൻറെ സഹായത്തോടെ അസം പൊലീസ്​ മോഷണം പോയ വാച്ച്​ കണ്ടെടുത്തെന്ന്​ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു. ഇന്ന് വെളുപ്പിന്​ നാലുമണിയോടെയാണ് പ്രതിയെ പിടികൂടിയത്. ഹബ്​ലോട്ട്​ വാച്ച് കണ്ടെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ശിവസാഗർ പൊലീസ്​ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now