ഞെട്ടിത്തരിച്ച്  ബ്രസീല്‍; ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍ 

ബ്രസീലിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍

Last Updated :20 January 2024, 12:15 am IST

കസാന്‍: ബ്രസീലിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍. 31ാം മിനുട്ടില്‍ കെവിന്‍ ഡിബ്രുയ്‌ന്റെ സുന്ദരന്‍ ലോങ് റെയ്ഞ്ച് ഷോട്ടിലൂടെയാണ് ബെല്‍ജിയം രണ്ടാം ഗോളും സ്വന്തമാക്കിയത്. നേരത്തെ 13ാം മിനുട്ടില്‍ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തിനെ മുന്നിലെത്തിച്ചത്. 

കളിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ ഗോളിന് തൊട്ടടുത്തെത്തിയിരുന്നു. പ്രതിരോധ താരം തിയാഗോ സില്‍വയുടെ ഗോള്‍ ശ്രമം അവിശ്വസനീയമാം വിധം പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നാലെ തുടരന്‍ ആക്രമണങ്ങളാണ് ബ്രസീല്‍ നടത്തിയത്്. കിക്കോഫ് മുതലുള്ള ബ്രസീല്‍ ആക്രമണം തുടക്കത്തില്‍ ബെല്‍ജിയം നിരയില്‍ അങ്കലാപ്പുണ്ടാക്കിയെങ്കിലും ക്രമേണ കളിയുടെ താളത്തിലേക്ക് അവരും എത്തിയതോടെ മത്സരം ആവേശം താഴാതെ നിലനിന്നു. ബ്രസീലിന്റെ വേഗതയാര്‍ന്ന മുന്നേറ്റങ്ങള്‍ക്ക് റൊമേലു ലുകാകു, കെവിന്‍ ഡി ബ്രുയ്ന്‍, ചാഡ്‌ലി എന്നിവരിലൂടെ കൗണ്ടര്‍ അറ്റാക്കുകളുമായി ബെല്‍ജിയവും കട്ടക്ക് നിന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഞെട്ടിത്തരിച്ച്  ബ്രസീല്‍; ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍